ഇടുക്കി: കേന്ദ്ര ജലകമ്മീഷന് നിഷ്കര്‍ഷിച്ചത് പ്രകാരം ഇടുക്കി സംഭരണയില്‍ 8 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസമായി മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് നല്ല രീതിയില്‍ തുടരുകയാണ്, ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി തുറന്നാല്‍ ഇത് വേഗത്തിലാകും.
ഇന്നലെ രാത്രി രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളമാണ്. കഴിഞ്ഞ ദിവസം ഇത് 5.6 അടിയായിരുന്നു.
നിലവില്‍ 2372.58 അടിയെത്തിയാലാണ് ബ്യൂ അലേര്‍ട്ട് പ്രഖ്യാപിക്കുക, 2378.58ല്‍ ഓറഞ്ചും 2379.58 അടിയെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ചെറുതോണി ഡാം തുറക്കുകയും ചെയ്യും. അനുവദനീയമായ മൊത്തം സംഭരണ ശേഷി 2403 അടിയാണ്.
പ്രളയസാധ്യത ഒഴുവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരോ സമയത്തും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 2373 അടിക്ക് മുകളിലാണ് ഷട്ടറിരിക്കുന്നത്.
മഴ ശക്തമായാല്‍ മൂന്ന് ദിവസത്തിനകം ആദ്യ അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേ സമയം ഓരോ ദിവസവും അലേര്‍ട്ട് പ്രഖ്യാപിക്കുന്ന അളവ് നേരിയ തോതില്‍ കൂടി വരും.
ശനിയാഴ്ച 10.88 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 74.664 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. നിലവില്‍ സംഭരണിയിലാകെ 57% വെള്ളമാണുള്ളത്. ഇതുപയോഗിച്ച് 1240.336 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇന്നലെ ഉച്ചവരെ കുറഞ്ഞ് നിന്ന മഴ വൈകിട്ടോടെ വീണ്ടും ശക്തമായി. 2018 ആഗസ്റ്റില്‍ ഇടുക്കി ഡാം തുറക്കുകയും ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു.
മഴ കുറഞ്ഞതോടെ രണ്ട് ദിവസമായി സാവധാനമാണ് ജലനിരപ്പ് ഉയുരുന്നത്. തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്.
5510 ഘടയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ 2010 ഘടയടി വീതമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. 142 അടിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്ന പരമവധി സംഭരണ ശേഷി.
മുന്നറിയിപ്പില്ലാതെ 2018 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നതാണ് പെരിയാറ്റില്‍ പ്രളയത്തിന്റെ തീവ്രത കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: