ന്യൂദല്‍ഹി:കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിക്കു കീഴില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്ന കേന്ദ്ര പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8.5 കോടി കര്‍ഷകര്‍ക്കായി 17,000 കോടി രൂപയുടെ ആറാം ഗഡുവും കൈമാറി. ഒരു ക്ലിക്കിലൂടെ ആധാറുമായി ബന്ധിപ്പിച്ച കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തത്സമയം തുക കൈമാറ്റം ചെയ്യപ്പെട്ടു.
കര്‍ഷകരെക്കൂടാതെ പി.എ.സി.എസ്, എഫ്.പി.ഒകള്‍, കാര്‍ഷിക സംരംഭകര്‍ തുടങ്ങിയവര്‍ക്കും സാമൂഹ്യ കൃഷിരീതി അവലംബിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി ഉപകാരപ്രദമാകും. ഇത് കര്‍ഷകരെ കാര്‍ഷിക വിളകള്‍ സംഭരിക്കാനും ന്യായ വിലയ്ക്ക് വില്‍ക്കാനും സഹായിക്കുന്നതിലൂടെ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധനവിനും കാരണമാകും.
പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം ലഭിച്ച് വെറും 30 ദിവസമാകുമ്പോഴേക്കുതന്നെ 2,280 കാര്‍ഷിക സൊസൈറ്റികള്‍ക്കായി 1000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കര്‍ഷകര്‍, എഫ്പിഒകള്‍, പിഎസിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയുടെ ആദ്യഗുണഭോക്താക്കളായ കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായി പ്രധാനമന്ത്രി ഓണ്‍ലൈനായി ആശയവിനിമയം നടത്തി.
കര്‍ഷകരും കാര്‍ഷിക മേഖലയും പദ്ധതിയില്‍ നിന്ന് മെച്ചപ്പെട്ട ഉല്‍പ്പാദനവും നേട്ടങ്ങളും കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജം പകരുമെന്നും ആഗോള തലത്തില്‍ മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭരണശാല, കോള്‍ഡ് ചെയിന്‍, ഭക്ഷ്യ സംസ്കരണം തുടങ്ങിയ വിളവെടുപ്പിന് ശേഷമുള്ള മേഖലകളില്‍ നിക്ഷേപം വരുന്നതിന് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി ജൈവ-പോഷക ഭക്ഷണത്തിന് ആഗോള സാന്നിധ്യം ഉറപ്പിക്കാനും കഴിയുമെന്ന് പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇത് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള കര്‍ഷകരിലേക്ക് എത്തിച്ചേരുന്ന ഒരു ജൈവ സംവിധാനം ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര കൃഷി കാര്‍ഷികക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: