കണ്ണൂര്‍: ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗവും മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ടും മുന്‍ ജില്ലാ അധ്യക്ഷനുമായിരുന്ന പി. ജനാര്ദ്ദനന് എന്ന ജനേട്ടന് (83)മംഗഌരുവില്‍ അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ശേഷം മണിപ്പാലില്‍ നടക്കും. പാപ്പിനിശ്ശേരിയിലെ ചിറമ്മല്‍ പാക്കന് അമ്പുക്കുട്ടി വൈദ്യര്-പാക്കന് ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: സി.പത്മാവതി (റിട്ട. അധ്യാപിക). മക്കള്‍: ഷീബ സന്തോഷ്, അരുണ്പാക്കന്(യുഎസ്എ). മരുമക്കള്‍: ഡോ. സന്തോഷ് (എംഎഎച്ച്ഇ). നമിത അരുണ്‍.
ചിന്തകന്‍, വാഗ്മി, നോവലിസ്റ്റ്, സാമൂഹ്യ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സ്വാമി വിവേകാനന്ദന്റെ സമര ജീവിതത്തെ ആസ്പദമാക്കിയുളള ‘മഞ്ഞുകാലത്തോരു മിന്നല്‍ പിണര്‍’ എന്ന നോവല്‍, ‘ഗുരുവില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍’ തുടങ്ങി ശ്രീനാരായണ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കെ.എം. മുന്‍ഷിയുടെ വിഖ്യാത നോവലായ ‘ജയ് സോമനാഥം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പരമേശ്വര്‍ജിയുടെ കവിതകളെക്കുറിച്ചുളള പഠനമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാന രചന. കണ്ണൂരില്‍ നിന്നുളള ശ്രീമുത്തപ്പന്‍ മാസികയുടെയും ബിഎസ്എം എന്ന പ്രസാധനശാലയുടെയും അമരക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: