തിരുവനന്തപുരം: മരടില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കായല്‍ കയ്യേറി ഫ്ലാറ്റ് പണി തവര്‍ക്ക് സഹായം നല്‍കുകയും കോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്ത സര്‍ക്കാരാണ് ആറ്റി പ്രയില്‍ പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി വീടുകള്‍ തകര്‍ത്ത് കുടിയൊഴിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍.
ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട 6 പട്ടിക ജാതി കുടുംബങ്ങള്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുകയാണ് . ജില്ലാഭരണകൂടവും , സംസ്ഥാന സര്‍ക്കാരും പാവങ്ങളുടെ സമരത്തെ കണ്ടില്ലന്ന് നടിക്കുകയാണെന്ന് സുധീര്‍ പറഞ്ഞു.
മരടില്‍ കായല്‍ കയ്യേറി പണിത ആഢംബര ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടും ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ വേണ്ടി വാദിച്ച പിണറായി സര്‍ക്കാരാണ് പാവങ്ങളെ കുടിയിറക്കിയത് . ഇത് ഇരട്ടനീതിയാണ് .ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ കയ്യില്‍ വച്ചിരിക്കുമ്പോഴാണ് പട്ടികജാതി സഹോദരങ്ങളെ സ്വന്തം ഭൂമിയില്‍ നിന്നിറക്കി വീടിടിച്ചു കളഞ്ഞത് . കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, സിപിഎം നേതാക്കളുടേയും അറിവോടെയാണ് ഈ നടപടികള്‍.
കഴിഞ്ഞ 90 വര്‍ഷമായി തലമുറകളായി ജനിച്ച് താമസിക്കുന്ന സ്ഥലത്തു നിന്നാണ് വ്യാജരേഖ ചമച്ച് നേടിയ കോടതി വിധിയുടെ പേരില്‍ പുലര്‍ച്ചെ 5 മണിക്ക് വന്‍ പോലീസ് സന്നാഹത്തോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തുണിയുടുക്കാന്‍ പോലും സമ്മതിക്കാതെ സ്ത്രീകളെയും പിഞ്ചു കുട്ടികളെയും നാല്കാലികളെ പോലെ വലിച്ചിഴച്ചു സ്റ്റേഷനില്‍ കൊണ്ടു പോയത്. സ്റ്റേഷനില്‍ 18 പേരെ ഒരു മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം പോലീസ് കാവലില്‍ ഇവരുടെ 6 വീടുകളും ഇടിച്ചു നിരത്തി. കൊടും ക്രൂരതയും സമാനതകളില്ലാത്ത ദലിത് പീഡനവുമാണിത്. കൊറോണക്കാലത്ത് കുടിയൊഴിപ്പിക്കലും ജപ്തി നടപടികളും പാടില്ലന്ന കോടതി വിധിയും അട്ടിമറിച്ചു. വ്യക്തമായി പരിശോധിച്ചാല്‍ ഈ ഭൂമി ഇവരുടെ തന്നെയാണന്ന് വ്യക്തമാകും. കോടതിയെ സമീപിക്കാനുള്ള സമയം പോലും നല്‍കാതെ കോ വിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ കുടിയിറക്കിയതോടെ വൃദ്ധന്മാരും പിഞ്ചു കുട്ടികളും തെരുവില്‍ സമരത്തിലാണ്. അവര്‍ എങ്ങോട്ട് പോകണമെന്ന് സര്‍ക്കാര്‍ പറയണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ് മന്ത്രിയും, പോലീസും ഉള്‍പ്പെടെ ഇവരെ കുടിയൊഴിപ്പിച്ചത്.
BJP ഈ സമരം ഏറ്റെടുത്ത് സജീവമായി സമരമുഖത്തുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണം. കുടിയിറക്കപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടും ഭൂമിയും തിരിച്ചു നല്‍കണം . സ്ത്രീകളെയും, കുട്ടികളെയും അക്രമിച്ച പോലീസുദ്യോഗസ്ഥന്മാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: