കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് ജുണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടി രൂപ വിറ്റുവരവും 50 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിറ്റുവരവില്‍ 2.5 ശതമാനവും അറ്റാദായത്തില്‍ 33.8 ശതമാനവും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
കമ്പനിയുടെ വ്യാപാരത്തില്‍ 6.1 ശതമാനം വളര്‍ച്ചയും ഈ ക്വര്‍ട്ടറിലുണ്ടായിട്ടുണ്ട്. ഫ്രാബ്രിക് കെയര്‍ വില്‍പ്പനയില്‍ 23.8 ശതമാനം ഇടിവുണ്ടായപ്പോള്‍ ഡിഷ് വാഷിംഗ് വില്‍പ്പനയില്‍ 16.6 ശതമാനവും വീട്ടാവശ്യത്തിനുള്ള കീടനാശിനി വില്‍പ്പനയില്‍ 151 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.
കൊറോണയെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉത്പാദനത്തെ ബാധിച്ചുവെങ്കിലും ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കു തിരിച്ചെത്തിയതായി ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം. ആര്. ജ്യോതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: