കൊട്ടാരക്കര: എട്ടുലക്ഷം മുടക്കി സ്ഥാപിച്ച കുടിവെള്ള പദ്ധതി മൂന്നാംതവണയും പണിമുടക്കി. ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെടുമണ്‍കാവ് വാര്‍ഡില്‍ സ്ഥാപിച്ച ഇടിയാപ്പാറ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയാണ് സ്ഥിരമായി തകരാറിലാകുന്നത്.
നാല്പതിലധികം കുടുംബങ്ങള്‍ മഴക്കാലത്തും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 9ന് ഉദ്ഘാടനവും നടത്തി. മാസങ്ങള്‍ പിന്നിടുംമുമ്പേ മൂന്നുതവണയാണ് മോട്ടോര്‍ തകരാറിലായത്. നിലവാരം കുറഞ്ഞ മോട്ടോര്‍ പമ്പും പൈപ്പുകളും ഉപയോഗിച്ചതുകൊണ്ടാണ് ഇടയ്ക്കിടെ തകരാര്‍ സംഭവിക്കുന്നതെന്നാണ് ആരോപണം.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നും തകരാര്‍ ശാശ്വതമായി പരിഹരിച്ച് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അറുതിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്. രാധാകൃഷ്ണന്, ഓടനാവട്ടം മേഖലാപ്രസിഡന്റ് രഞ്ജിത്ത്, തുളസി കണതാക്കല്, ശശിധരന് കാക്കത്താനം, ഷാജീവ് കുമാര്‍, ശ്രീവാവ, എസ്.കെ. ശാന്തു, അനൂബ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കൂട്ടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: