കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിന് പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ബന്ധവും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വഴി ഇടപാടിന്റെ കണ്ണികള്‍ ലഷ്കര്‍ ഇ തൊയ്ബയിലേക്കും എത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയുമായിരുന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദാലിയുടെ അറസ്റ്റാണ് കേസ് പുതിയ വഴിത്തിരിവിലെത്തിച്ചത്.
കൈവെട്ട് കേസിന് പണം സംഘടിപ്പിച്ചത് മുഹമ്മദാലിയായിരുന്നു. സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നവരില്‍ പ്രധാനിയാണിയാള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനും കലാപത്തിനും വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയിരുന്നു. പ്രക്ഷോഭത്തിന് പിഎഫ്ഐ പണമൊഴുക്കിയതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഇതിന് ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പരിശോധന.
കള്ളപ്പണം വെളുപ്പിച്ചതിന് ദല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിലെ നേതാവിനെയും ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ഡിസംബര്‍ മുതല്‍ ജനുവരി ആറ് വരെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുകൂല സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും അക്കൗണ്ടുകളില്‍ 120.5 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി വിശദീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബര്‍ നാലിന് പാര്‍ലമെന്റില്‍ സിഎഎ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പണം എത്തിത്തുടങ്ങിയത്. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിനിടെയാണ് ഇത് സംബന്ധിച്ച സൂചന ഇ ഡിക്ക് ലഭിച്ചത്.
തമിഴ്നാട്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലും അന്വേഷണം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍ഐഎയും ഇ ഡിയും. യുഎഇയില്‍നിന്നും വന്‍തോതില്‍ പണം ലഭിച്ചു. ഇതും സ്വര്‍ണക്കടത്ത് ബന്ധത്തെ ബലപ്പെടുത്തുന്നതാണ്. ഇതിന് പുറമെയാണ്, പാക് ഭീകരസംഘടനയായ ലക്ഷ്കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉത്തരാഖണ്ഡ് സ്വദേശി അബ്ദുള്‍ സമദിന് പണം കൈമാറിയതായും വ്യക്തമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: