കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും പഠനത്തിനുള്ള സാമ്പത്തിക സഹായവും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
മെറിറ്റ്, കമ്മ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളെ ഒരുപോലെ കണ്ട്, അവര്‍ക്ക് തുല്യനീതി ഉറപ്പാക്കി, കുമാരപിള്ള കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കോളേജുകളിലെ ബിരുദ-ബിരുദാനന്തര, ബിരുദ-പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും മെറിറ്റ് സീറ്റ് ഒഴിച്ചുള്ള കമ്മ്യൂണിറ്റി മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അകാരണമായി നിഷേധിച്ചിരിക്കുകയാണ്.
മാനേജ്മെന്റ്സീറ്റുവഴിയും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുവഴിയും പ്രവേശനം ലഭിച്ച എല്ലാ വിഭാഗത്തിലുമുള്ള സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.
മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള ധാരണപ്രകാരമാണ് മാനേജ്മെന്റ് സീറ്റും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റും ഉണ്ടായിട്ടുള്ളത്. അതുവഴി അഡ്മിഷന് ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസആനുകൂല്യം നല്കാന് പാടില്ല എന്നുപറയുന്നത് തികഞ്ഞ അനീതിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: