ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ അറപ്പീടിക സ്വദേശിയായ 26 കാരനായ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറപ്പീടികയിലും ബാലുശ്ശേരി മുക്കിലും ജാഗ്രതാ നിര്‍ദ്ദേശം. ശനിയാഴ്ച രാവിലെ കിനാലൂര്‍ പുവ്വമ്പായി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പനങ്ങാട് പി എച്ച്സിയുടെ നേതൃത്വത്തില്‍ നടന്ന ആര് ടി പി സി ആര് പരിശോധനയിലാണ് ഓട്ടോ ഡ്രൈവര്‍ക്ക് പോസിറ്റീവായത്. എന്നാല്‍ ഇയ്യാളുടെ ഉറവിടം വ്യക്തമല്ല.
ബാലുശ്ശേരി മുക്കില്‍ ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിവരുന്നതെയുള്ളൂ. കഴിഞ്ഞ 24 ന് ഇയ്യാള് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ എത്തിയതായി സൂചനയുണ്ട്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറപ്പീടികയിലും ബാലുശ്ശേരി മുക്കിലുമായി സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ താെഴിലാളികളോട് ഹോം ക്വോറന്റെയ്നില് പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 25 മുതല്‍ അറപ്പീടിക, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലെ കടകളിലെ ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നന്മണ്ട പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതോടെ ഏഴാംവാര്‍ഡ് കണ്ടെയിമെന്റ് സോണ്‍ ആണ്. ഈ വാര്‍ഡിനോട് ചേര്‍ന്ന പ്രദേശമാണ് അറപ്പീടിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: