തവിഞ്ഞാല്‍:കൊറോണ രോഗവ്യാപനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും സഞ്ചരിക്കുന്ന ത്രിവേണി വാഹനവും പഞ്ചായത്തില്‍ ഓടി തുടങ്ങി.
അതെ സമയം സേവനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് ആരോപണവും. വാളാട് കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണായതിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഭക്ഷ്യവസ്തുകളുടെ ക്ഷാമവും ഇതിനകം വന്നു കഴിഞ്ഞു. രോഗവ്യാപനം കൂടുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നല്ലൂര്‍നാട് ഒരുക്കിയ കൊറോണ സെന്ററുകളിലേക്കായിരുന്നു രോഗികളെ കിടത്തിയത് എന്നാല്‍ ഇന്നു മുതല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തന്നെ തവിഞ്ഞാല്‍ 44 ലെ കൊറോണ സെന്ററിലേക്ക് രോഗികളെ കിടത്തി തുടങ്ങും.
ഗവ: എന്‍ജീനീയറിംഗ് കോളേജിലും ഇതിനകം കൊറോണ സെന്റര്‍ ഒരുങ്ങി കഴിഞ്ഞു.പഞ്ചായത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും പഞ്ചായത്തില്‍ ഒരുങ്ങി കഴിഞ്ഞു. അതാത് വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരും ജാഗ്രത സമിതികളുമായിരിക്കും ആവശ്യവസ്തുകള്‍ വീടുകളിലെത്തിക്കുക. അതാത് പ്രദേശത്തുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുമായും അത്തരത്തില്‍ നിയോഗിച്ച ജാഗ്രത സമിതി അംഗങ്ങളുമായി ബന്ധപ്പെടണം. പഞ്ചായത്തില്‍ കണ്ട്രോള് റൂമും ഇതിനകം തുറന്നു കഴിഞ്ഞു. കണ്ട്രോള് റൂം നമ്പര്‍ ്.9539256236,,9744552575 എന്നിവയാണ്. കൂടാതെ സഞ്ചരിക്കുന്ന ത്രിവേണിയുടെ മൂന്ന് വാഹനവും പഞ്ചായത്തില്‍ സര്‍വ്വീസ് നടത്തി വരുന്നു. എന്നാല്‍ ഒരുക്കിയ സേവന സൗകര്യങ്ങള്‍ ഫലപ്രദമല്ലെന്നും ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പല വാര്‍ഡുകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുകള്‍ ആളുകള്‍ക്ക് കിട്ടുന്നില്ലെന്ന പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: