കോഴിക്കോട്: വിശ്വസംസ്കൃതപ്രതിഷ്ഠാനം ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രാവണപൂര്‍ണ്ണിമ സംസ്കൃതദിനം സന്ദേശ രത്നമാലാ എന്ന പേരില്‍ ഫെയ്സ്ബുക്ക് പേജിലൂടെ സംസ്കൃത സപ്താഹാചരണമായി നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്കൃത കവി മുത്തലപുരം മോഹന്‍ദാസ് നിര്‍വ്വഹിച്ചു ഡോ.എ. ത്യാഗരാജന് അദ്ധ്യക്ഷനായി. സി.പി. സുരേഷ് ബാബു, ഡോ.പി.കെ. ദീപക് രാജ്, എം.സി. രതീഷ്, വി.കെ. രാജേഷ്, ജി.എസ്. രോഹിത്ത്, ടി.കെ. സന്തോഷ്കുമാര്‍, എം.എം. വിഷ്ണുപ്രസാദ് എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് ആറു വരെ ഏഴുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഡോ. ഗോപി പുതുക്കോട്, ഡോ.കെ.പി.സുധീര, പി.കെ.ഗോപി, ഡോ.ജി. ജ്യോത്സ്ന, രമേശ്കാവില്‍, കനകദാസ് പേരാമ്പ്ര, എം.കെ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും. ദിവസവും വൈകീട്ട് മൂന്നു മണിക്ക് ുെസീ്വവശറല എന്ന ഫേസ്ബുക്ക് പേജിലാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: