കൊച്ചി: മര്യാദാ പുരുഷോത്തമനും ദേശീയ പൈതൃകത്തിന്റെ മഹനീയ മാതൃകയുമായ ശ്രീരാമചന്ദ്രന്റെ സ്മരണ നിലനിര്‍ത്തുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസ കര്‍മം നടക്കുന്ന ആഗസ്റ്റ് അഞ്ചിന് വീടുകളില്‍ ആരതിയര്പ്പിച്ചും, രാമനാമജപം നടത്തിയും വിശേഷ സന്ധ്യാവിളക്കുകള്‍ തെളിയിച്ചും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍.
ക്ഷേത്ര നിര്‍മാണ സമിതിയുടേയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഹ്വാനം പാലിച്ച് കൊവിഡ് നിബന്ധനകള്‍ അനുസരിച്ച് അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദേശികാടിമത്തത്തിന്റെ കറ പുരണ്ട ശേഷിപ്പുകള്‍ നിലനിന്നിരുന്ന അയോധ്യയില്‍ ദേശീയ സ്വാഭിമാനത്തിന്റെ പ്രതീകമായ രാമക്ഷേത്രം പുനര്‍ജനിക്കുന്നത് ദേശഭക്തരെ സംബന്ധിച്ച് അത്യാനന്ദത്തിന്റെ അനുഭവമുഹൂര്ത്തമാണ്. ഭാരതത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ ഉജ്ജ്വല മുഹൂര്‍ത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: