പിലാത്തറ: കോവിഡ് 19 സമ്പര്‍ക്ക വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ, ചെറുതാഴം പഞ്ചായത്തുകളില്‍ നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 പ്രതിരോധ അവലോകന സമിതി നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ലോക് ഡൗണ്‍.
വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വ്യാപാര സമയക്രമമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഞായറാഴ്ച ലോക് ഡൗണ്‍. പിലാത്തറ, വിളയാങ്കോട്, ഏഴിലോട്, മണ്ടൂര്‍, ചന്തപ്പുര, പരിയാരം മെഡിക്കല്‍ കോളേജ് ടൗണുകളില്‍ ഇത് ബാധകമാണ്. അന്നേ ദിവസം ഇരു പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെയുള്ള വാഹന സര്‍വ്വീസ് പാടുള്ളതല്ല.
ചെറുതാഴം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകളും, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഒമ്പതു മുതല്‍ പതിനഞ്ചു വരെ വാര്‍ഡുകളും ഉള്‍പ്പെടുത്തി രൂപീകരിച്ച കോവിഡ് ക്ലസ്റ്റര്‍ സോണില്‍ പരിയാരം പോലീസിന്റെ കര്‍ശനം നിരീക്ഷണം തുടരും.വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങള്‍ ഒരറിയിപ്പുവരെ തുറന്നിടുകയോ പൊതുജനങ്ങള്‍ ഒത്തുകൂടുകയോ പാടുള്ളതല്ല. കുളങ്ങളില്‍ കൂട്ടത്തോടെ കുളിക്കുന്നതും കളിസ്ഥലങ്ങളില്‍ കളിയും പാടില്ല. ഈ മേഖലയില്‍ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.ടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: