ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുന്നുണ്ടെന്ന് കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം 10,19,297 ആളുകളാണ് രോഗമുക്തി നേടിയിട്ടുണ്ട്.
രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെയും രോഗമുക്തരായവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണെന്നാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധിച്ച 9,88,029 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം 35,286 പേര് രോഗമുക്തി നേടി. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, തമിഴ്നാട്, ദല്‍ഹി എന്നിവിടങ്ങളിലേയും രോഗമുക്തി നിരക്കും ഉയര്‍ന്നതാണ്. മഹാരാഷ്ട്രയില്‍ 2,32,227 പേര് മുംബൈയിലും, 1,56,966 പേര് തമിഴ്നാട്ടിലും, 1,18,633 പേര് ദല്‍ഹിയിലും രോഗമുക്തി നേടി. രാജ്യത്തെ മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. ബുധനാഴ്ചത്തെ മരണ നിരക്ക് 2.23 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ശ്രമിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കൊറോണ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. പത്തുലക്ഷംപേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ ദിനം പ്രതി പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: