പാലക്കാട്: ജില്ലയില്‍ ഇന്നലെ 49 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേര് ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര് എന്നിവരാണ് ഉള്‍പ്പെടുന്നത്.
ദല്‍ഹിയില്‍ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (25), കര്‍ണാടകയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശിനി (30), അകത്തേത്തറ സ്വദേശി (19), അകത്തേത്തറ സ്വദേശിനി (45). ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഹരിയാനയില്‍ നിന്നും വന്ന അഗളി സ്വദേശിനി (23), ജമ്മു കാശ്മീരില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (30), തമിഴ്നാട്ടില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (32), തെങ്കര സ്വദേശികളായ രണ്ടുപേര്‍ (54 സ്ത്രീ, 26), കല്ലടിക്കോട് സ്വദേശി (51), സൗദിയില്‍ നിന്നെത്തിയ കാഞ്ഞിരപ്പുഴ സ്വദേശി (45), മണ്ണൂര്‍ സ്വദേശി (45), ചാലിശ്ശേരി സ്വദേശികളായ മൂന്നുപേര്‍ (42,52,32), നാഗലശ്ശേരി സ്വദേശി (33),ഒറ്റപ്പാലം സ്വദേശി (44),പട്ടാമ്പി സ്വദേശി (31), കിഴക്കഞ്ചേരി സ്വദേശി (29), യുഎഇയില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശികളായ നാലുപേര്‍ (41,33,48,32), ആനക്കര കുമ്പിടി സ്വദേശി (43), വിളയൂര്‍ സ്വദേശി (41), പരുതൂര്‍ സ്വദേശികള്‍ (34,31), ഷൊര്‍ണൂര്‍ സ്വദേശി (24), ഒമാനില്‍ നിന്നും വന്ന ചാലിശ്ശേരി സ്വദേശി (26), ഖത്തറില്‍ നിന്നെത്തിയ കൂറ്റനാട് സ്വദേശി (38), ഐവറി കോസ്റ്റില്‍ നിന്നെത്തിയ അകത്തേത്തറ സ്വദേശി (32) എന്നിവര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കം
കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മേപ്പറമ്പ് സ്വദേശിനി (34). ഓങ്ങല്ലൂര്‍ സ്വദേശി (11 പെണ്‍കുട്ടി). 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. ഷൊര്‍ണൂര്‍ സ്വദേശി (54).ഷൊര്‍ണൂരില്‍ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. കല്ലടിക്കോട് സ്വദേശികളായ നാല് പേര് (39, 34, 35,35 ). 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പട്ടാമ്പി സ്വദേശികളായ ഒന്പതുപേര്. ഇതില്‍ 16 കാരിയും ആറുവയസ്സുകാരനും ഉള്‍പ്പെടുന്നു. മുതുതല സ്വദേശിയായ 17കാരന്, കയിലിയാട് സ്വദേശിയായ എട്ടുവയസ്സുകാരന് എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: