തൃശൂര്‍: ആധുനികസജ്ജീകരണങ്ങളോടെ 300 ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ക്കായി സൗജന്യ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കാനും കോര്പ്പറേഷന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാനസികവും ശാരീരികവുമായ വികസനത്തിനുതകുന്ന വിധം മുഖ്യധാരയില്‍ എത്തിക്കുന്നതിന് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പെഷല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിംഗ്, തൊഴിലധിഷ്ഠിത പരിശീലനം, കോക്ലിയര്‍ ഇംപ്ലാന്റിങ്, സ്വഭാവ വൈകൃത തെറാപ്പി, മ്യൂസിക് തെറാപ്പി, തുടങ്ങിയവ നടപ്പിലാക്കാനും തീരുമാനിച്ചു.
നായ്ക്കനാലില്‍ ഗതാതഗക്കുരുക്ക് ഒഴിവാക്കി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഭൂഗര്‍ഭപാത നിര്‍മ്മിക്കും. കലാപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇ.എം.എസ്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മ്മിക്കും. 2020-21 ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ച വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ കോര്പ്പറേഷന് കീഴിലുള്ള കെട്ടിട വാടകയില്‍ മൂന്നുമാസത്തേക്ക് ഇളവു നല്‍കും. കോര്പ്പറേഷന് കീഴിലുള്ള സ്ട്രീറ്റ് ലൈറ്റ് കത്തിക്കാനും, കോര്പ്പറേഷന് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് ഇളവ് അനുവദിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: