അമ്പലപ്പുഴ: ക്വാറന്റൈനില്‍ കഴിഞ്ഞ സൈനികന്റെ വീട്ടില്‍ കടല്‍വെള്ളം ഇരച്ചു കയറി. തിരിഞ്ഞു നോക്കാതെ അധികൃതര്‍. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലാണ് കടല്‍ക്ഷോഭ മേഖലയില്‍ സൈനികനും കുടുംബവും ക്വാറന്റൈനില്‍ കഴിയുന്നത്.ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായ കടല്‍ക്ഷോഭത്തില്‍ ഇവരുടെ വീടിനുള്ളിലേയ്ക്ക് കടല്‍വെള്ളം ഇരച്ചുകയറുകയും വീട്ടുപകരണങ്ങള്‍ അടക്കം വെള്ളത്തില്‍ മുങ്ങി പോകുകയുമായിരുന്നു.തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അടക്കം ജില്ലാ കളക്ടറെ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന രീതിയില്‍ ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജില്ലാ ഭരണകൂടം അടക്കം സൈനികന്റെ കുടുംബത്തെ അവഗണിച്ചതോടെ സേവാഭാരതി തുണയായി എത്തി. പുറക്കാട്ടെ സേവാഭാരതി പ്രവര്‍ത്തകര്‍ സൗകര്യപ്രദമായ വീട് ഏര്‍പ്പടുത്തി നല്‍കുകയും സൈനികനെ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. വീട്ടുപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: