തിരുവനന്തപുരം: പള്ളിയില്‍ സംസ്ക്കരിക്കാന്‍ വിലക്കിയ ഇടവകാംഗത്തിന്റെ മൃതദേഹം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചവര്ക്കൊപ്പം നിന്ന നഗരസഭ കൗണ്‍സിലര്‍ക്കെതിരെ കേസ്സെടുത്തത് പച്ചയായ രാഷ്ട്രീയം. മുട്ടമ്പലം കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിനെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്സെടുത്തിരിക്കുന്നത്.കോട്ടയം ജില്ലയിലെ ഏറ്റവും ജനകീയനായ ബിജെപി നേതാവിനോടുള്ള രാഷ്ട്രീയവൈരാഗ്യം മാത്രമാണ് കേസിനു പിന്നില്‍.
ബാലഗോകുലം, എബിവിപി എന്നിവയില്‍ പ്രവര്‍ത്തിച്ച് യുവമോര്‍ച്ചയിലൂടെ ബിജെപിയില്‍ എത്തിയ ഹരികുമാര്‍ കോട്ടയം ജില്ലയിലെ ബിജെപിയുടെ ജനകീയമുഖമാണ്. എസ് എഫ് ഐ കുത്തകയാക്കി വെച്ചിരുന്ന സിഎംഎസ് കോളേജില്‍ എബിവിപ്രി പ്രതിനിധിയായി അട്ടിമറി വിജയവുമായി തെരഞ്ഞെടുപ്പ് നേട്ടം കുറിച്ച ഹരികുമാര്‍ മുട്ടമ്പലം വാര്‍ഡില്‍ നഗരസഭാ ചെയര്മാന് കെ ആര് ജി വാര്യരെ അട്ടിമറിച്ചാണ് കൗണ്‍സിലറായത്. പതിറ്റാണ്ടായി കോണ്‍ഗ്രസ് കുത്തകയാക്കിവെച്ചിരുന്ന സീറ്റായിരുന്നു. കൗണ്‍സിലര്‍ എന്ന നിലയില്‍ ഹരി നടത്തിയ മാതൃക പ്രവര്‍ത്തനങ്ങള്‍ അടുത്തു വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ കുതിപ്പു നല്‍കുമെന്ന് ഉറപ്പാണ്. ചെറു പ്രായത്തില്‍ തന്നെ തിരുനക്കര ക്ഷേത്രോത്സവ കമ്മറ്റി സെക്രട്ടറി, മുട്ടമ്പലം എന്‍എസ്എസ് സെക്രട്ടറി, കോപ്രത്തമ്പലം ഭരണസമിതി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹരികുമാര്‍ മികച്ച സംഘാടകനും സന്നദ്ധപ്രവര്‍ത്തകനുമാണ്.
കോവിഡ് മൂലം മരിച്ച സി എസ് ഐ സഭാംഗമായ ചുങ്കം നടുമാലില്‍ ഔസേപ്പ് ജോര്‍ജിനെ പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കാതെ മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നത്.
റയില്‍വേ പുറംപോക്കിനടുത്താണ് ശ്മശാനം. 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കേളനിയിലുടെയാണ് ശ്മശാനത്തിലേയ്ക്കുള്ള വഴി.
പള്ളി സെമിത്തേരിയില്‍ അടക്കാതെ മൃതദേഹം ഇവിടേക്ക് കൊണ്ടുവരുമ്പോള്‍ അത് ഞങ്ങള്‍ക്ക് കുഴപ്പം ചെയ്യില്ലേ എന്നതായിരുന്നു കോളനിക്കാരുടെ സംശയം.
മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ സ്ത്രീകളടക്കം കോളനി നിവാസികള്‍ ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് റോഡില്‍ കുത്തിയിരുന്നു.സ്ഥലം കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാര്‍ കോളനി നിവാസികളുടെ ആശങ്കയില്‍ കഴമ്പുള്ളതിനാല്‍ ഒപ്പം നിന്നു.
കൂലിവേലക്കാരും കുട നന്നാക്കുന്നവരും ചെരിപ്പ് തുന്നുന്നവരും ഒക്കെയുള്ള അംബേദ്കര്‍ കോളനിയിലെ വോട്ട് കൂടി നേടിയാണ് ടി എന്‍ ഹരികുമാര്‍ എന്ന ബിജെപിക്കാരന് നഗരസഭാ കൗണ്‍സിലറായത്. അതുകൊണ്ടു തന്നെയാണ്, കോളനിക്കാര്‍ ആശങ്കയുമായി തെരുവില്‍ വന്ന് കുത്തിയിരിക്കുമ്പോള്‍, അവരെ തല്ലാന്‍ പോലീസ് വരുമ്പോള്‍ നെഞ്ചും വിരിച്ച് ആ ജനപ്രതിനിധി മുന്നില്‍ കയറി നിന്നത്.
മൃതദേഹം മറ്റൊരിടത്തേ സംസ്ക്കരിക്കൂ എന്ന എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റേയും വാക്കു വിശ്വസിച്ച പാവപ്പെട്ട കോളനി നിവാസികള്‍ കബളിപ്പിക്കപ്പെട്ടു. പാതിരാത്രിയുടെ മറവില്‍ ഒളിച്ചു കൊണ്ടു വന്ന് മൃതദേഹം ശ്മശാനത്തില്‍ തന്നെ ദഹിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: