തൃശൂര്‍: ജില്ലയില്‍ ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.. ഇരിങ്ങാലക്കുട പല്ലന് ഹൗസില്‍ വര്‍ഗീസ് (71) ആണ് ഞായറാഴ്ച മരിച്ചത്.
കൊറോണ രോഗലക്ഷണങ്ങളോടെ 17നാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിക്കുകയും രോഗം മൂര്‍ച്ഛിച്ച്് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് മൂലം 24ന് വെന്റിലേറ്ററിലാക്കിയെങ്കിലും രോഗനില വഷളായി മരിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും മരുന്ന് കഴിച്ചിരുന്ന വര്‍ഗീസ് രണ്ടു വര്‍ഷം മുമ്പ് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗികളുടെ ആകെ എണ്ണം 1134 ആയി. 41 പേരില്‍ 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ ഒന്ന് ഉറവിടം അറിയാത്ത കേസ് ആണ്. 16 പേര് വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.
കൊറോണ സ്ഥിരീകരിച്ച സമ്പര്‍ക്ക കേസുകള്‍ കെ.എസ്.ഇ ക്ലസ്റ്റര്‍-ഇരിങ്ങാലക്കുട (71, 54, 47 സ്ത്രീകള്‍), വേളൂക്കര (42, പുരുഷന്).കെ.എല്‍.എഫ് ക്ലസ്റ്റര്‍: കൊടകര-(45, പുരുഷന്) ബി.എസ്.എഫ് ക്ലസ്റ്റര്‍: (25, 30, 30, 26 പുരുഷന്മാര്) പട്ടാമ്പി ക്ലസ്റ്റര്‍-വരവൂര്‍ (32, പുരുഷന്), മണത്തല (69, പുരുഷന്) ഇരിങ്ങാലക്കുട സമ്പര്‍ക്കം: പെരിഞ്ഞനം (31, സ്ത്രീ), ചെന്ത്രാപ്പിന്നി (31, സ്ത്രീ) ഉറവിടമറിയില്ല- വേളൂക്കര (49, സ്ത്രീ) സമ്പര്‍ക്കം: പെരുമ്പിലാവ് (34, പുരുഷന്), പൊയ്യ (49, സ്ത്രീ), കല്ലൂര്‍ (56, സ്ത്രീ), വേളൂക്കര (38, സ്ത്രീ), പുത്തന്‍ചിറ (59, പുരുഷന്), അന്നമനട (29, പുരുഷന്), അന്നമനട (34, പുരുഷന്), ചാവക്കാട് (29, പുരുഷന്), കല്ലൂര്‍ (34, സ്ത്രീ), മുരിങ്ങൂര്‍ (37, സ്ത്രീ), ചിറ്റണ്ട (20, സ്ത്രീ) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൂടാതെ തമിഴ്നാട്ടില്‍ നിന്ന് വന്ന മാടായിക്കോണം സ്വദേശി (33, പുരുഷന്), അബുദാബിയില്‍നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (38, പുരുഷന്), കന്യാകുമാരിയില്‍നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശി (50, പുരുഷന്), ആന്ധപ്രദേശില്‍നിന്ന് വന്ന എടക്കഴിയൂര്‍ സ്വദേശി (25, പുരുഷന്), മരത്താക്കര സ്വദേശി (33, പുരുഷന്), ബ്രഹ്മകുളം സ്വദേശി (29, പുരുഷന്), മസ്ക്കറ്റില്‍നിന്ന് വന്ന കരുവന്നൂര്‍ സ്വദേശികളായ (2, ആണ്‍കുട്ടി), (32, സ്ത്രീ), (58, പുരുഷന്), (23, പുരുഷന്), കര്‍ണ്ണാടകയില്‍നിന്ന് വന്ന അന്തിക്കാട് സ്വദേശി (38, പുരുഷന്), ദുബൈയില്‍നിന്ന് വന്ന ചാലക്കുടി സ്വദേശി (38, പുരുഷന്), കര്‍ണാടകയില്‍നിന്ന് വന്ന പുത്തൂര്‍ സ്വദേശി (38, പുരുഷന്), പൊയ്യ സ്വദേശി (57, പുരുഷന്), ഷാര്‍ജയില്‍നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (24, സ്ത്രീ), കുവൈറ്റില്‍നിന്ന് വന്ന പരിയാരം സ്വദേശി (40, പുരുഷന്) എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ 1050 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: