ന്യൂദല്‍ഹി: ആഗോള ടെക് ഭീമനായ ആലിബാബ സ്ഥാപകനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിയാന കോടതി. യുസി ബ്രൗസര്‍ ചൈനാ വാര്‍ത്തകള്‍ ഇന്ത്യയില്‍ സെന്‍സര്‍ ചെയ്തു എന്ന പരാതിയിലാണ് കോടതിയുടെ നടപടി. ആലിബാബയുടെ ഉടമയായ ജാക്ക് മാ ജൂലായ് 29നകം നേരിട്ടോ അഭിഭാഷകന് മുഖേനയോ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചൈന വാര്‍ത്തകള്‍ സൈന്സര് ചെയ്തത് എതിര്‍ക്കുകയും വ്യാജ വാര്‍ത്തകള്‍ ചോദ്യം ചെയ്തതിനും തന്നെ ജോലിയില്‍ നിന്ന് പുറത്താക്കി എന്നാരോപിച്ചാണ് യുസി ബ്രൗസറിലെ മുന്‍ ജീവനക്കാരനായ പുഷ്പേന്ദ്ര സിങ്ങാണ് കോടതിയില്‍ എത്തിയത്. ഇതിനെ തുടര്‍ന്നാണ് കോടതി ജാക്ക് മായ്ക്ക് നോട്ടീസ് അയച്ചത്.
ആലിബാബയിലെ 12 മുതിര്‍ന്ന ജീവനക്കാര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഇതില്‍ ആലിബാബ കമ്പനിയും ഉദ്യോഗസ്ഥരും 30 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യക്കെതിരെ യുസി വെബ് വ്യാജ വാര്‍ത്തകള്‍ ചമച്ചിരുന്നുവെന്നും പലപ്പോഴും പാക്കിസ്ഥാന് അനുകൂലനിലപാടാണ് ഇവര്‍ എടുത്തിരുന്നതെന്നും പുഷ്പേന്ദ്ര സിംഗ് പാര്‍മര്‍ പറഞ്ഞു. ഇന്ത്യയില്‍ 2000ന്റെ നോട്ട് നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും ഇദേഹം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് യുസി ബ്രൗസര്‍ അടക്കമുള്ള 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് കഴിഞ്ഞ മാസം ഇന്ത്യ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: