ബത്തേരി: നഗരത്തിലെ മലബാര്‍ ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം പിടിപെട്ടത് കോഴിക്കോട് നിന്നുമാണന്നാണ് ആരോഗ്യവകുപ്പിന്റെ നിഗനമം. രണ്ടാഴ്ചമുമ്പ് ഇവര്‍ വലിയങ്ങാടിയില്‍ സാധനങ്ങള്‍ എടുക്കുന്നതിന്നായി പോയിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടതെന്നാണ് സൂചന. തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഇവര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടിരുന്നു. പിന്നീട് പനിമാറിയെങ്കിലും ശ്രവ പരിശോധ നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് വെള്ളിയാഴ്ച ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സ്ഥാപനം ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കൊറോണ സ്ഥിരീകരിച്ച സ്ഥാപനമുള്പ്പെടുന്ന കെട്ടിടവും, അമ്പത് മീറ്റര്‍ പരിധിയിലും മൈക്രോ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപി്ക്കുകയും ചെയ്തു. ഇവരോടൊപ്പം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരും നേരിട്ട് സമ്പര്ക്കത്തില്വന്നവരുമായ 37 പേരെ നിരീക്ഷണത്തിലാക്കുകയുംചെയ്തു. ഇതില്‍ 19 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി. കൂടാതെ ഇവരുമായി സെക്കണ്ടറി കോണ്ടാക്ടില്പെട്ട് 11പേരെയും കണ്ടെത്തി ആരോഗ്യവകുപ്പ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: