ലോകമെമ്പാടും വ്യാപിച്ച വൈറസ്സാം
കോവിഡെന്നുള്ള ഭീകര രാക്ഷസന്
ആരും നിനയ്ക്കാതെ വന്നുപെട്ടീടിനാന്
ഭീകരമാരിയിലന്തിച്ചു ലോകവും
മാനവരാശിക്കു മാരകമായ്ത്തീര്ന്ന
കോവിഡിന്നുത്ഭമെത്ര ഭയാനകം
രോഗനിര്‍ണയം ദുഷ്കരമെത്രയും
രോഗപ്രതിരോധമതിലേറെ ദുഷ്ക്കരം
ചീനയില്നിന്നും പടര്ന്നോരീമാരിയും
ചീനയ്ക്കുതന്നെയും ഭീഷണിയായ് വന്നു
സമ്പന്ന രാഷ്ട്രങ്ങളൊക്കെയും പേടിച്ചു
എന്തുചെയ്യേണ്ടുവെന്നുപകച്ചുടന്
നൂറുമൊരായിരം പിന്നെയുമായിരം
മാനവരാശികള്‍ ചത്തൊടുങ്ങീടുന്നു
ഔഷധമൊന്നുമേല്ക്കാത്ത രോഗ-
ത്തിനെന്തു പ്രതിവിധിയെന്നോര്ത്തു ലോകവും
വാക്സിനു വേണ്ടിയാശാസ്ത്രജ്ഞ ലോകവും
രാവും പകലും പണിയെടുത്തീടുന്നു
എന്നത് ലഭ്യമാണെന്നങ്ങറിയാതെ
അന്തിച്ചു നില്ക്കുന്നു ലോകരാഷ്ട്രങ്ങളും
ഭാരതഭൂമിയാം നമ്മുടെ രാജ്യത്തും
കോവിഡില്‍പ്പെട്ടു വലഞ്ഞു ജനങ്ങളും
രോഗപ്രതിരോധം തീര്‍ത്ത മികവതില്
ലോകരാഷ്ട്രങ്ങള്‍ വാഴ്ത്തുന്നു മോദിയെ
പുഞ്ചിരിമായ്ക്കുന്ന മാസ്കെന്ന വസ്തുവും
കൈകള്‍ ശുചിയാക്കും സാനിറ്റൈസറും
എല്ലാ കരുതലുമെപ്പോഴുമുള്ക്കൊണ്ട്
രോഗപ്രതിരോധം തീര്ക്കുന്നിതെല്ലാരും
ലോക്ഡൗണ്‍ കാലത്തെത്തീരാദുരിതത്തില്
വീടുകളില്‍ത്തന്നെ മേവുന്നു ലോകരും
കോവിഡിന്റെ മോചനം വേഗമുണ്ടാകുമെന്നാ-
ശ്വാസമോടെ കഴിയുന്നു ലോകവും.
കോവിഡിന് ഭീകരരാവുകള് പിന്നിട്ടു
വീണ്ടുമുണരുമുഷസ്സെന്ന ചിന്തയില്‍
ദിനരാത്രങ്ങളെണ്ണിക്കഴിക്കുന്നു
ലോകമെമ്പാടുമുള്ള ജനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: