കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഇന്ന് തുറക്കും. പുലമണ്‍ ബ്രദറന്‍ഹാളാണ് 200 കിടക്കകളുള്ള ചികിത്സാകേന്ദ്രമായി മാറുന്നത്. മൂന്നുനിലകളിലായിട്ടാണ് കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവിടേക്ക് ചൂടുവെള്ളവും തണുത്തവെള്ളവും ലഭിക്കാനുള്ള സൗകര്യങ്ങള്‍, വിനോദത്തിനുള്ള ഉപകരണങ്ങള്‍, ശുചിമുറി സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ആംബുലന്‍സും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.
നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും അധികൃതര്‍ ചികിത്സാകേന്ദ്രത്തിന്റെ വിലയിരുത്തല്‍ നടത്തി. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാകും കൊട്ടാരക്കരയിലേത്. നഗരസഭയുടെ സാമൂഹ്യ അടുക്കളയില്‍ നിന്നും ഭക്ഷണം എത്തിക്കും. കളക്ടര്‍ നിശ്ചയിച്ച മെനു പ്രകാരമുള്ള വിഭവങ്ങളാണ് വിളമ്പുക. ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നിര്‍വ്വഹിക്കും. പി. അയിഷാപോറ്റി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ, വൈസ് ചെയര്മാന് ഡി. രാമകൃഷ്ണപിള്ള, ഡെപ്യൂട്ടി കളക്ടര്‍ റഹീം, അഡീഷണല്‍ ഡിഎംഒ ജയങ്കര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: