ന്യൂ ജഴ്സി: ലോക്ക്ഡൗണും, ക്വാറന്റൈനും അറിവിന്റെ അന്വേഷണങ്ങൾക്ക് വിലങ്ങുതടികൾ ആവില്ല എന്ന് തെളിയിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ഹൈസ്കൂൾ വിദ്യാർത്ഥികൾ. ന്യൂ ജഴ്സി ആസ്ഥാനമായിപ്രവർത്തിക്കുന്ന അഗ്രജ് സേവ കേന്ദ്ര സംഘടനയുടെ മേൽനോട്ടത്തിൽ അഞ്ച് വിവിധ മേഖലകളിലായിട്ടാണ് അൻപതോളം വിദ്യാർത്ഥികൾ “അലൈസ് എഗൻസ്റ്റ് കോവിഡ്” (Allies Against Covid) ഗവേഷണം നടത്തുന്നത്. പ്രശസ്തമായ സ്ഥാപനങ്ങളിൽ ഉന്നതപദവികളിലിരിക്കുന്നവരും, ഡോക്ടറേറ്റ് ലഭിച്ചവരുമായ ആറുപേർ ഈ ഗവേഷണശ്രമത്തിന് ഉപദേശകരായി പ്രവർത്തിക്കുന്നു. ഒപ്പം എട്ട് വിദ്യാർത്ഥി വളണ്ടിയർ സാരഥികളും. വിശദവും, സുതാര്യവുമായ യോഗ്യതമത്സരത്തിലൂടെയാണ് അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഈ യജ്ഞത്തിലേക്ക് തിരഞ്ഞെടുത്തത്.
- ആഗോള വികസനപദ്ധതികളിൽ കോവിഡിന്റെ പ്രഭാവം – Impact of Covid-19 on Global Development Agenda (ഡോ. അബ്രഹാം ജോസഫ്, വികസനം/വിനിമയമേഖലകളിൽ വിദഗ്ദ്ധൻ, യുണൈറ്റഡ് നേഷൻസ്)
- കോവിഡിനും, അതിന് ശേഷവുമുള്ള പുതിയ കാലത്തിലെ സൈബർ സെക്യൂരിറ്റി – Cybersecurity in the New Normal (അഭിഷേക് രാമചന്ദ്രൻ, എത്തിക്കൽ ഹാക്കർ, സീമൻസ്)
- നിർമ്മിതബുദ്ധി മുഖേന കോവിഡ് മരുന്ന് – Application of GPU and Artiticial Intelligence to find the Covid -19 Cure (ഡോ. മദിഹ ജാഫ്രി, ലോക്ക്ഹീഡ് മാർട്ടിൻ)
- രോഗപ്രതിരോധത്തിനും, ചികിത്സക്കുമുള്ള വഴികൾ: നമ്മൾ എവിടെ വരെ? – How far are we in the race?: Approaches towards prevention and treatment of Covid-19 (ഡോ. ലത നായർ, എഡിസൻ സ്റ്റെം അക്കാഡമി/ മുൻ സയന്റിസ്റ്റ്, മെർക്ക്)
- കോവിഡ് കാലത്തെ ഗതാഗതവും, സാമൂഹ്യസുസ്ഥിരതയും – Impact of Covid-19 on Urban Transportation and Sustainability (ഡോ. നൂറി രാജവംശി, സ്റ്റാഫ് സയന്റിസ്റ്റ്, സീമൻസ്)
എന്നിവയാണ് വിഷയങ്ങളും, മാർഗ്ഗദർശികളും. പ്രഗത്ഭരായ ഉപദേശകർക്ക് സഹായികളായി മഹതി ഗുണ്ടലപ്പള്ളി/ വിഷ്ണു നായർ, ശ്രുതി സുരേഷ്, പ്രണയ് ചിന്താപർത്തി / നന്ദന കുമാർ, സുജോയ് മേനോൻ / സഞ്ജിത് മേനോൻ, അർച്ചന പ്രദീപ് എന്നീ വിദ്യാർത്ഥികളുമുണ്ട്.
മലയാളികളായ ഡോ. സിന്ധു സുരേഷ് (സീനിയർ സയന്റിസ്റ്റ്, സീമൻസ്) , സജിനി മേനോൻ (ഐ ടി വിദഗ്ദ്ധ, യൂണിവിഷൻ), ശ്രുതി സുരേഷ് (എഡിസൻ സ്റ്റെം അക്കാഡമി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി) എന്നിവരാണ്ആഗസ്റ്റ് 22ന് അവസാനിക്കുന്ന ഈ ഗവേഷണപരമ്പരകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗവേഷണസംരംഭത്തിന് ശക്തി പകർന്ന് ബിസിനസ്സ്, ടെക്നോളജി, യൂണിവേർസിറ്റി, സയൻസ് മേഖലകളിൽ അയർലന്റ്, ഇന്ത്യ, അമേരിക്ക തുടങ്ങി വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖവ്യക്തികൾക്ക് ഈ വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുമു
പ്രതികരിക്കാൻ ഇവിടെ എഴുതുക: