കാസര്‍കോട്: മത്സര പരീക്ഷകളിലൂടെ അമുസ്ലീംങ്ങള്ക്കിടയില് മതപ്രചാരണം നടത്തി മതം മാറ്റാമെന്ന ജിഹാദികളുടെ പുതിയ തന്ത്രം അതീവ ഗൗരവത്തോടെ വേണം നോക്കി കാണാനെന്ന് മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സതി കൊടോത്ത് പറഞ്ഞു.
കുടുംബം ഇസ്ലാമിലൂടെ എന്ന വിഷയത്തെ അധികരിച്ച് മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ മത്സര പരീക്ഷ നടത്തി ഭീമമായ സമ്മാനത്തുക വാഗ്ദാനം ചെയ്ത്, ഇസ്ലാം ആശയങ്ങളില്‍ താല്പര്യമുണ്ടാക്കി മതം മാറ്റാനാണ് ഇതിലൂടെ ജിഹാദികള്‍ ലക്ഷ്യമിടുന്നത്. മത്സരാര്‍ത്ഥി രജിസ്ടേഷനിലൂടെ തന്റെ പൂര്‍ണ്ണമായ പേരുവിവരങ്ങളും, മൊബൈല്‍ നമ്പറും പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണം.
അയാളുമായുള്ള നിരന്തരമായ ഫോണ്‍ സമ്പര്‍ക്കത്തിലൂടെ മനശാസ്ത്രപരമായി മത്സരാര്‍ത്ഥിയെ സ്വാധീനിക്കാനാണ് പദ്ധതി. ഇതിലൂടെ ലൗജിഹാദിനെക്കാള്‍ എളുപ്പത്തിലും, നിയമ കുരുക്കില്ലാതെയും മതം മാറ്റാനുള്ള ജിഹാദികളുടെ പുതിയ തന്ത്രത്തിനെതിരെ ഹൈന്ദവസമാജം ജാഗരൂകരായിരിക്കണമെന്നും സതികൊടോത്ത് കൂട്ടിചേര്‍ത്തു. കോണ്‍ഫറന്‍സ് കോളിലൂടെ നടന്ന യോഗത്തില്‍ മഹിളാ ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള സ്വാഗതവും, അജിതാ നായ്ക്കാപ്പ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: