പുനലൂര്‍: കഴിഞ്ഞദിവസം ഒറ്റക്കല്‍ ജനവാസമേഖലയില്‍ പുലി ഇറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നതിന് പുറമെ ഇന്നലെ ചാലിയക്കരയിലും പുലിയിറങ്ങിയത് നാട്ടുകാരെ ഭയപ്പാടിലാക്കി. ഇന്നലെ രാവിലെ 4.30ന് ചാലിയക്കരയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെയും രണ്ടു കുട്ടികളെയും കണ്ടത്.
തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മുമ്പ് പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന പതിവ് ഉണ്ടായിരുന്നു. കുറച്ചുനാളായി ഇല്ലാതിരുന്ന ശല്യം വീണ്ടും ആരംഭിച്ചതായാണ് പ്രദേശവാസികളുടെ ഭയം.
ജനവാസമേഖലയില്‍ പുലി ഇറങ്ങിയത് കോവിഡ് ഭീതിക്ക് പുറമെ പുലിപ്പേടിയിലുമെത്തി. വനമേഖലയോട് ചേര്‍ന്നുള്ള റബ്ബര്‍ എസ്റ്റേറ്റുകളില്‍ ഇതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: