തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സഹകരണ സംഘം കയ്യേറിയ സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് ബിജെപി. ലോക മലേശ്വരം വില്ലേജ് സര്‍വ്വേ 652/1 പ്രകാരമുള്ള ആരോഗ്യവകുപ്പിന്റെ സ്ഥലം കയ്യേറിയാണ് കൊടുങ്ങല്ലൂര്‍ വിവിധോദേശ്യ സഹകരണ സംഘം കെട്ടിടം ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, മുനിസിപ്പല്‍ കമ്മറ്റി അംഗം സി.ജി.രാജഗോപാല്‍ എന്നിവരാണ് സഹകരണ സംഘത്തിന്റെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കാന്‍ വിധിയാവുകയും ചെയ്തു.
ഇതു പ്രകാരം താലൂക്ക് സര്‍വ്വേയര്‍ ഇന്നലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. നഗരത്തിലെ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കൈയ്യടി നേടുന്നവര്‍ ഇതിനെതിരെ തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നടത്തിയ ധനസമ്പാദനത്തിന് മാപ്പ് പറയണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. അനുകൂല വിധി സമ്പാദിച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദിനെയും രാജഗോപാലിനെയും യോഗം അഭിനന്ദിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഒ.എന്‍. ജയദേവന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് , ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ്, മണ്ഡലം വൈസ്പ്രസിഡന്റ് കെ.ആര്. വിദ്യാസാഗര്‍, സെക്രട്ടറി ടി.എസ് സജീവന്,കൗണ്‍സിലര്‍ ബിന്ദു പ്രദീപ്, ഏരിയ പ്രസിഡന്റ് പ്രദീപ്, സി.ജി.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: