കോട്ടയം: കടുത്തുരുത്തി മുണ്ടാറില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി മരിച്ച ആപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ പട്ടശേരി ഹൗസില്‍ ഇ.കെ സജിമോന്റെ കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തക ക്ഷേമ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്.
സജിയുടെ ഭാര്യ സുനിത മോള് നല്കിയ അപേക്ഷയിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന്് കോട്ടയം പ്രസ്ക്ലബ് നിരന്തരമായി ഇടപെട്ടിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്കീമില്‍ ഗുരുതര രോഗം ബാധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം നല്‍കുന്നത് .
ഈ പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുരത്ത് വാഹനമിടിച്ചു മരിച്ച സിറാജ് ബ്യൂറോ ചീഫ്് കെഎം ബഷീന്റെ കുടുംബത്തിനും സഹായം ലഭിച്ചിരുന്നു. 2018 ജൂലൈ 23 നാണ് കോട്ടയം കടുത്തുരുത്തി മുണ്ടാറില്‍ മാതൃഭൂമി വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ പട്ടശേരി ഹൗസില്‍ ഇ.കെ സജിമോനും തിരുവല്ല സ്വദേശി ബിപിനും മരിച്ചത്.
പ്രളയത്തില്‍ ഒറ്റപ്പെട്ട മുണ്ടാര്‍ നിവാസികളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോയ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. തുടര്‍ന്ന് പ്രസ്ക്ലബ് മുന്‍കൈ എടുത്ത് സഹായധനത്തിനായി അപേക്ഷിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് വി.മുരളീധരന്റയും കെ.സുരേന്ദ്രന്റെയും ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: