തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിലെ സ്റ്റാഫംഗങ്ങളോട് പാര്‍ട്ടിയോട് കൂറു വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജീവനക്കാരെ നിയമിച്ചതു പാര്‍ട്ടിയാണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ ഒരാവശ്യത്തിനു മാത്രം സ്ഥിരമായി കയറിയിറങ്ങുന്നവരെ പ്രത്യേകം ശ്രദ്ധിക്കുകയും സംശയമുണ്ടെങ്കില്‍ മന്ത്രിയെയോ പാര്‍ട്ടിയേയോ അറിയിക്കുകയും വേണമെന്ന് കോടിയേരി.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമായ സാഹചര്യത്തില്‍ എകെജി സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ചട്ടം ലംഘിച്ചാണ് സിപിഎം മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെയും യോഗം എകെജി സെന്ററില്‍ ചേര്‍ന്നത്. പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടി നിയോഗിച്ചതാണെങ്കിലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പാര്‍ട്ടി സെക്രട്ടറി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
പാര്‍ട്ടിയുടെ കത്തുമായി വരുന്നവരാണെങ്കില്‍ പോലും വളരെ ശ്രദ്ധിച്ചു വേണം ഇടപെടാന്‍. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു യോഗം വിളിച്ചതിന്റെ പേരില്‍ നാളെ മുതല്‍ വരുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണരുതെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ ഓഫീസ് സുതാര്യമാകണമെങ്കില്‍ സ്റ്റാഫുകള്‍ തന്നെ വിചാരിക്കണം. ആളുകളുടെ ആവശ്യം പലതാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: