കട്ടപ്പന: കട്ടപ്പനയിലെ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമത്തിനിടെയാണ് 65കാരിയെ കുത്തി കൊലപ്പെടുത്തിയത്. കട്ടപ്പന, കുന്തളംപാറ സ്വദേശിനിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ ആണ് അയല്‍വാസി മണി(43) അറസ്റ്റിലായത്. തമിഴ്നാട് തേനിയിലെ ഒരു ആക്രി കടയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുന്‍പ് ഒരിക്കല്‍ നടത്തിയ ബലാത്സംഗ ശ്രമം പരാജയപ്പെട്ടിരുന്നു.
ജൂണ്‍ 2ന് രാത്രി 8.30 യോടെ വീട്ടിലെത്തിയ പ്രതി ഇവരെ കടന്ന് പിടിക്കുകയും ബലാത്സംഗം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. വയോധിക എതിര്‍ത്ത് ബഹളം വച്ചതോടെ കഴുത്തിന് ഞെക്കിപിടിച്ചു തൊണ്ടക്കുഴിയില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. വയോധിക ബഹളം വച്ചതോടെ കത്തി തൊണ്ടയില്‍ കുത്തിയിറക്കി. ചോര ചിറ്റി മണിയുടെ വസ്ത്രത്തില്‍ വീണതോടെ ഭയന്ന് പിന്മാറി, സ്വന്തം വീട്ടിലേക്ക് പോയി. ഷര്‍ട്ട് ഊരിയിട്ട് അല്പം കഴിഞ്ഞ് വീണ്ടും വയോധികയുടെ വീട്ടിലെത്തി. അവര്‍ മരിച്ചുവെന്ന് മനസിലായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. ചോര പുരണ്ട ഷര്‍ട്ടും മുണ്ടും കോളനിക്ക് വെളിയില്‍ മെയിന്‍ റോഡ് അരുകില്‍ കൊണ്ടുപോയി കത്തിച്ച് കളഞ്ഞു. കൊലപാതകത്തിന് ശേഷം വയോധികയുടെ വീട്ടില്‍ നിന്ന് റേഡിയോ, തേപ്പുപെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ എടുത്ത് മണിയുടെ വീട്ടിനു സമീപത്തെ തകര്‍ന്ന ബാത്ത്റൂമില്‍ ഒളിപ്പിച്ചു.
മറവ് ചെയ്തത് പിന്നീട് ജൂണ്‍ രണ്ടിന് രാത്രി കുത്തി കൊലപ്പെടുത്തിയെങ്കിലും ശവം മറവ് ചെയ്തത് മൂന്ന് ദിവസത്തിന് ശേഷമാണ്. ആ ദിവസങ്ങളില്‍ മണി കൂലി പണിക്ക് പോകുകയും ചെയ്തു. വീട് അടച്ചിട്ടിരുന്നതിനാല്‍ അയല്‍വാസികള്‍ ഇവരെ അന്വേഷിച്ചില്ല. നാലാം ദിവസം സമീപത്ത് ഒരു വീട്ടില്‍ നിന്ന് തുമ്പ കൊണ്ടുവന്നു രാത്രിയില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ശവം വലിച്ച് കൊണ്ടുപോയാണ് കുഴിച്ചിട്ടത്. കൊലപാതകം നടന്ന രാത്രിയില്‍ വയോധികയുടെ മൊബൈല്‍ മണി എടുത്തുകൊണ്ടു പോയി ബാറ്ററി മാറ്റി ഒളിപ്പിച്ചു. വീട്ടില്‍ നിന്ന് എടുത്ത ഇന്‍ഡക്ഷന്‍ കുക്കര്‍ പിന്നീട് തിരിച്ച് കൊണ്ടുപോയി വെക്കുകയും ചെയ്തു.
പിറ്റേന്ന് പുലര്‍ച്ചെ ബസില്‍ തമിഴ്നാട്ടിലേക്ക് പോയി. കുമളിയില്‍ എത്തിയപ്പോള്‍ പാസില്ലാത്തതിനാല്‍ തിരിച്ച് അണക്കരയില്‍ എത്തി. അവിടെ നിന്ന് ഒരു പച്ചക്കറി വണ്ടിയില്‍ തേനിയിലേക്ക് പോയി പരിചയമുള്ള ആക്രി കടയില്‍ ജോലി ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: