കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 87.2 ശതമാനമാണിത്. 18ന് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം 19നാണ് അത് 75ല്‍ എത്തിയത്. 20ന് രോഗികളുടെ എണ്ണം 79 ആയി. 21ന് 85ഉം. 21 നേക്കാള്‍ 48 രോഗികളാണ് ഇന്നലെ മാത്രം കൂടിയത്, രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സമ്പര്‍ക്കം 2.2 ശതമാനം തലേ ദിവസത്തേക്കള്‍ കുറവാണ്.
ജൂലൈ 10ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75)യുടെ സ്രവ പരിശോധന ഫലം ഇന്നലെ ലഭിച്ചതില്‍ മരണം കോവിഡ് മൂലമാണെന്ന് കളക്ടര്‍ സ്ഥിരീകരിച്ചു. 11 പേരാണ് ഇതര സംസ്ഥാനത്ത് നിന്നും വന്നത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
വെളിനല്ലൂര്‍-10, ചിതറ 7, ചവറ 2, ഇടമുളയ്ക്കല്‍ 3, തലച്ചിറ 4, വെട്ടിക്കവല 10, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്-12, ആലപ്പാട് 14, കൊട്ടാരക്കര 3, ഇട്ടിവ 4, കുമ്മിള്‍ 3, ഇളമാട് 7, ചടയമംഗലം 7, കുലശേഖരപുരം 4, കടയ്ക്കല്‍ 2, കൊല്ലം 5, കുളത്തൂപ്പുഴ 4, ഏരൂര്‍ 2, തലച്ചിറ 2, ഏരൂര്‍ 3, ഒന്നുവീതം-ശാസ്താംകോട്ട, തടിക്കാട്, ഓച്ചിറ, തൊടിയൂര്‍, ഓടനാവട്ടം, ചെറിയ വെളിനല്ലൂര്‍, ഉമ്മന്നൂര്‍, പൂയപ്പള്ളി
കൊട്ടാരക്കരയില്‍ 23 പേര്‍ക്കു കൂടി
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കില്‍ ഇന്നലെ നടന്ന 376 പേരുടെ സ്രവപരിശോധനയില്‍ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കൊട്ടാരക്കര നഗരസഭയിലെ അവണൂര്‍ ഡിവിഷനില്‍ 4 പേര്‍ക്കും ഡിവിഷന് മൂന്ന്, ഇരുപത്തേഴ് എന്നിവയില്‍ ഓരോ പേര്‍ക്കും മൈലം പഞ്ചായത്തില്‍ 3, എഴുകോണ്‍ 1, ഇടമുളയ്ക്കല്‍ 1, ചടയമംഗലം 5, വെട്ടിക്കവല 7 എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മത്സ്യവ്യാപാരം നടന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനും സാധ്യത കൂടുതലാണ്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉïായതും ആദ്യ ടെസ്റ്റുകളില്‍ നെഗറ്റീവായ ചിലര്‍ കറങ്ങി നടക്കുന്നതായും പരാതിയേറെയാണ്. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി റെഡ്സോണ്‍ സമീപമുള്ള ഇതര പഞ്ചായത്ത് വാര്‍ഡുകളും ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: