തൃശൂര്‍: രൂക്ഷമായ സമൂഹ വ്യാപനം വെളിവാക്കി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യപ്രവര്‍ത്തകര്‍. പോലീസുകാര്‍ക്കും ബിഎസ്എഫ് ജവാന്മാര്ക്കും കൊറോണ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയില്‍.
ജില്ലയുടെ പകുതിയോളം ഭാഗം അടച്ചിട്ടതിനാല്‍ ജനജീവിതം ഏറെക്കുറെ സ്തംഭിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും വരുന്നവര്‍ക്ക് മാത്രമല്ല നാട്ടിലുള്ളവരും രോഗ ബാധിതരാകുന്നത് നിയന്ത്രണങ്ങള്‍ പാളിയെന്നതിന്റെ തെളിവായി.
പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലാണ് ഓരോ ദിവസവും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കൊറോണ പോസിറ്റീവാകുന്നത്. നിലവില്‍ 30ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊറോണ രോഗികളില്‍ രണ്ടു പേര് മരിച്ചതിനെ തുടര്‍ന്ന് 53 പേര് നിരീക്ഷണത്തിലാണ്.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, വോളïിയര്‍മാര്‍ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചിട്ടുï്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ഇപ്പോള്‍ നിരീക്ഷത്തിലുള്ളത്.
കൊറോണ വ്യാപനം രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുന്നംകുളം ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂïല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലുമുള്ള മീന്‍ വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനെ ഇവിടങ്ങളിലേക്ക് പട്ടാമ്പിയില്‍ നിന്നാണ് മത്സ്യങ്ങള്‍ വന്നിരുന്നത്. കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലായി 39 മത്സ്യ കച്ചവടക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഇവരില്‍ നിന്നു മത്സ്യം വാങ്ങിയ 100 ഓളം പേരും നിരീക്ഷണത്തിലായിട്ടുണ്ട്. കോറോണ രോഗികള്‍ കൂടുതലായതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ 12 തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപട്ടികയിലുള്ള 400ഓളം പേര് നിരീക്ഷണത്തിലാണ്. ഇതിനു പുറമേ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ കെഎല്‍എഫ് വെളിച്ചെണ്ണ കമ്പനിയിലെ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 100ഓളം പേര് നിരീക്ഷണത്തിലാണ്. ചാവക്കാട് നഗരസഭാ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കൗണ്‍സിലര്‍മാരടക്കം 100ഓളം പേര് നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
തേക്കിന്‍കാട് ഡിവിഷന് കണ്ടെയ്ന്റ്മെന്റ് സോണായതോടെ സ്വരാജ് റൗണ്ടിലേയും ജയ്ഹിന്ദ് മാര്‍ക്കറ്റിലേയും കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇടറോഡുകള്‍ അടച്ചിട്ട് പോലീസ് കാവലേര്‍പ്പെടുത്തി. മെഡിക്കല്‍ഷോപ്പുകളും ഏതാനും ഹോട്ടലുകളും മാത്രമാണ് പ്രവര്‍ത്തിച്ചത്. സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകളെ പ്രവേശിപ്പിച്ചില്ല. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നഗരം അടച്ചിടുന്നത്. കോര്പ്പറേഷന് ഓഫീസിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തേ നഗരം 10 ദിവസത്തോളം അടച്ചിട്ടിരുന്നു. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ലോട്ടറി വില്പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തേക്കിന്‍ക്കാട് ഡിവിഷന് കണ്ടെയ്മെന്റ് സോണായത്. ശക്തന് മാര്‍ക്കറ്റില്‍ നിയന്ത്രങ്ങളോടെ പ്രവേശനം അനുവദിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ ലോറികള്‍ക്ക് ശക്തനില്‍ വിലക്കേര്പ്പെടുത്തിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: