പാലക്കാട്: ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേരും ഒരു തൃശ്ശൂര്‍ സ്വദേശിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ഏഴ് പേരും ഉറവിടം അറിയാത്ത ഒരു രോഗിയും ഉള്‍പ്പെടെ ഇന്നലെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
15 പേര് രോഗമുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 325 ആയി. അതേസമയം 49 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കപ്പൂര്‍ സ്വദേശികളായ ഒന്‍പത് പേര്. ഇതില്‍ 12, 7 വയസ്സുള്ള ആണ് കുട്ടികളും 17,12 വയസ്സും ഒരു വയസ് തികയാത്തതുമായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പട്ടാമ്പി സ്വദേശികളായ ഏഴ് പേര്. ഇതില്‍ പത്തു വയസുകാരനും 14 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യ വില്‍പ്പനക്കാരായ രണ്ട് തിരുമിറ്റക്കോട് സ്വദേശികള്‍, മുതുതല സ്വദേശികളായ 16 വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്, ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേര്.ഓങ്ങല്ലൂരില്‍ 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഓരോ ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പെരുമാട്ടി സ്വദേശി അന്തര്‍സംസ്ഥാന ലോറി ഡ്രൈവറാണ്.
സൗദിയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശി (59), കുഴല്‍മന്ദം സ്വദേശി (46), ചളവറ സ്വദേശി (20), കോട്ടോപ്പാടം സ്വദേശി (42), തമിഴ്നാട്ടില്‍ നിന്നെത്തിയ കുനിശ്ശേരി സ്വദേശി (31), കൊല്ലങ്കോട് സ്വദേശിനി (40), കര്‍ണാടകയില്‍ നിന്നും വന്ന കോട്ടോപ്പാടം സ്വദേശിനി (45), ഉറവിടം അറിയാത്ത രോഗ ബാധയുണ്ടായ ചന്ദ്രനഗര്‍ സ്വദേശി(40) എന്നിവര്‍ക്കും ജില്ലയില്‍ ചികിത്സക്കെത്തിയിട്ടുള്ള തൃശ്ശൂര്‍ തിരുവില്ല്വാമല സ്വദേശിയായ ഗര്‍ഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: