തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് അടക്കം കീം പരീക്ഷകള്‍ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണ കള്ളക്കടത്ത് വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുകയാണ്. ഈ അവസരത്തില്‍ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ കൊറോണാക്കണക്കുകള് കൂട്ടേണ്ടത് പിണറായി സര്‍ക്കാറിന്റെ ആവശ്യമായി വന്നിരിക്കുകയാണെന്നും പ്രഫുല്‍ ആരോപിച്ചു.
നുറുകണക്കിന് കുട്ടികളും രക്ഷിതാക്കളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പരീക്ഷക്കെത്തിയത് ഗുരുതര വീഴ്ചയാണ്. സാമൂഹിക അകലം പാലിച്ച് സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ സമരത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പറഞ്ഞ് നേരിട്ട സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പരീക്ഷകള്‍ നടത്തിയത് എന്ത് മാനദണ്ഡത്തിലാണ്. തിരുവനന്തപുരത്ത് പലയിടങ്ങളിലും സമൂഹ വ്യാപനം നടന്നുവെന്ന് പറയുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: