തൃശൂര്‍: കേരള കലാമണ്ഡലത്തിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിപിഎം ജില്ലാകമ്മറ്റി അംഗവും കര്‍ഷക സംഘം നേതാവുമായ വ്യക്തി എക്സിക്യൂട്ടിവ് അംഗമായുള്ള കമ്മറ്റിയാണ് ലക്ഷങ്ങള്‍ വാങ്ങി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് യോഗം ആരോപിച്ചു.
110 ഓളം നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. സിപിഎം പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശപ്രകാരം പാര്ട്ടിബന്ധുക്കളെയാണ് തസ്തികകളില്‍ തിരുകി കയറ്റിയിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. വിശദമായ അന്വേഷണം നടത്തി പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരെ പുറത്താക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുത്തേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. നീലാംബരന്‍, കെ. ഉണ്ണികൃഷ്ണന്, ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ. ഷാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: