പൊതു നിരത്തില്‍ സിനിമയിലെ യുവതാരങ്ങളുടെ ആഡംബരകാറുകളുമായി മത്സര ഓട്ടം. എംസി റോഡിലും ഏറ്റുമാനൂര്‍-എറണാകുളം റോഡിലുമാണ് അപകടകരമായ രീതിയില്‍ മത്സരഓട്ടം നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും തമ്മിലുള്ള മത്സരയോട്ടമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. പൊതുനിരത്തില്‍ ആഡംബരകാറുകളുമായി മത്സഓട്ടം നടത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിട്ടുണ്ട്. മത്സരഓട്ടം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന വാദവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്.
വീഡിയോയില്‍ കറുത്തനിറത്തില്‍ മുന്നില്‍ ഓടുന്ന കാര്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയാണ്. തൊട്ടുപിന്നില്‍ മറികടക്കാന്‍ ശ്രമിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ പോര്‍ഷെ കാറാണ്. ഇരുവരുടെയും മുഖങ്ങള്‍ വീഡിയോയില്‍ കാണുന്നില്ലെങ്കിലും ഇതിലുള്ളത് പൃഥ്വിരാജും ദുല്‍ഖറുമാണെന്ന് മംഗളവും കേരളകൗമുദിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോര്‍ഗിനിയുമായി ഇക്കൂട്ടത്തില്‍ മത്സര ഓട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: