തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഒരു’മാഡ’ ത്തിലേയക്ക്. കേരളത്തിലെ കള്ളക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളുടെ ഒരു പ്രധാന കണ്ണി മാഡം ആണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരെല്ലാം ‘മാഡ’ത്തിനായി കമ്മീഷന് അടിസ്ഥാനത്തില്‍ പണി എടുക്കുന്നവരാണ്. ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്. ‘മാഡ’ത്തിനുവേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴി നല്‍കിയിട്ടുണ്ട്
പിടിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് ഒറ്റിയത് ‘മാഡം’ ആണെന്ന വിശ്വാസത്തിലാണ് സരിത്തും സംഘവും. യുഎഇ കോണ്‍സിലേറ്റിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദുമായി നേരിട്ട് ഇടപാടു നടത്തുന്നത് ‘മാഡം’ ഇഷ്ടപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പിന്തുണ ഉപയോഗിച്ച് സ്വപ്ന സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുന്നു എന്ന തോന്നലും അവര്‍ക്കുണ്ടായി.
സിനിമാ മേഖലയും അധോലാകവുമായി ഇണക്കുന്ന കണ്ണിയും കാണാമറയത്തുള്ള മാഡം ആണ്. നടന് ദിലീപ് ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ ‘മാഡ’ ത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. മാഡം പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച് ആരോടോ സംസാരിച്ചതായി ഇരയും മൊഴി നല്കി. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം മെനക്കെട്ടില്ല. ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം രക്ഷപ്പെട്ടു. മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: