ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കവേയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
29 വര്‍ഷമായി നളിനി ഇവിടെ ജയിലില്‍ കഴിയുകയാണ്. ഇത്രയും വര്‍ഷത്തിനിടെ ആദ്യമായാണ് നളിനിയില്‍ നിന്ന് ഇത്തരം ഒരു പ്രവൃത്തിയുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കുള്ള യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കേണ്ടതുണ്ടെന്നും അവരുടെ അഭിഭാഷകനായ പുകഴേന്തി അറിയിച്ചു.
രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന് ജയിലില്‍നിന്ന് വിളിച്ചിരുന്നെന്നും നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും പുകഴേന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നളിനിയുടെ ഭര്‍ത്താവ് മുരുകനും ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: