മാനന്തവാടി:റോഡ് നന്നാക്കിയപ്പോൾ വാഹന പാർക്കിങ്ങിൽ കുരുങ്ങി മാനന്തവാടി – പെരുവക റോഡ്. വീതി കൂട്ടൽ പ്രവർത്തി നടന്നു വരുന്നതിനിടെയാണ് റോഡിന്റെ രണ്ട് അരികിലും വാഹന പാർക്കിങ്ങ് കാരണം വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നത്.മാനന്തവാടി പെരുവക കമ്മന ആറാം മൈൽ റോഡിന്റെ വീതി കൂട്ടൽ പ്രവർത്തി നടന്നു വരികയാണ്.11 കോടി രൂപ ചിലവിൽ രണ്ട് റീച്ചുകളിലായാണ് പ്രവർത്തികൾ നടക്കുന്നത്.
മാനന്തവാടി ബസ്സ് സ്റ്റാൻ്റ് മുതലാണ് പ്രവർത്തികൾ തുടങ്ങിയത് ബസ്സ് സ്റ്റാൻ്റ് മുതൽ പെരുവക വരെയുള്ള ഭാഗം പ്രവർത്തികൾ അവസാന ഘട്ടത്തിലുമാണ്.നിലവിൽ റോഡിന് വീതി കൂട്ടിയതോടെ സ്വകാര്യ വാഹനങ്ങളടക്കം റോഡിന്റെ ഇരുഭാഗത്തും നിർത്തിയിട്ട് മറ്റ് ആവശ്യങ്ങൾക്ക് പോകുന്നത് സ്ഥിരം കാഴ്ച, ഇവിടെ ഗുഡ്സ് ഓട്ടോസ്റ്റാൻ്റുകളുണ്ട് അതിന് പുറമെയാണ് റോഡ് തുടക്കം മുതൽ ബി.എസ്.എൻ.എൽ.ഓഫീനപ്പുറം വരെ റോഡിന്റെ ഇരുഭാഗത്തും സ്വകാര്യ വാഹനങ്ങളും മറ്റു വാഹനങ്ങളും മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത്.
ഇത്തരം പാർക്കിംഗ് ഇത് വഴി കടന്നു പോകുന്ന ബസ്സ് സർവ്വീസുകൾക്കും മറ്റ് യാത്രസർവ്വീസുകൾക്കും ദുരിതമായി മാറുകയാണ്. നിലവിൽ മാനന്തവാടി നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ടൗണിൽ സംവിധാനങ്ങളില്ല .അതുകൊണ്ട് തന്നെ ഇത്തരം റോഡുകളിലാണ് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. അധികൃതർ മുൻകൈ എടുത്ത് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കിയാൽ ഇത്തരം പരാതികൾക്ക് പരിഹാരവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: