ആലപ്പുഴ: ജില്ലയില്‍ ആശങ്ക വര്‍ദ്ധിക്കുന്നു, ഇന്നലെ നാല്‍പ്പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാച്ച്ചത്. ആകെ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 പേര് വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാള്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റ സമ്പര്‍ക്ക പട്ടികയിലുള്ള 15 എഴുപുന്ന സ്വദേശികള്‍, രണ്ടു ചേര്‍ത്തല സ്വദേശികള്‍, കടക്കരപ്പള്ളി, പാണാവള്ളി, ചന്തിരൂര്‍, വയലാര്‍, കോടംതുരുത്ത്, പട്ടണക്കാട് സ്വദേശികള്‍, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഏഴു കുത്തിയതോട് സ്വദേശികള്‍, നാല് തുറവൂര്‍ സ്വദേശികള്‍, രണ്ട് അമ്പലപ്പുഴ സ്വദേശികള്‍, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പള്ളിത്തോട് സ്വദേശികള്‍, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പെരുമ്പളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അമ്പത്തി മൂന്ന് വയസ്സുള്ള പെരുമ്പളം സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യബന്ധനവും ആയി ബന്ധപ്പെട്ടു ജോലിചെയ്യുന്ന 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി, 19 വയസ്സുള്ള അന്ധകാരനഴി സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: