ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തിന്റെ ഉന്നതതല വിഭാഗത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ്പ്രധാനമന്ത്രി സംസാരിക്കുക.
സര്‍ക്കാര്‍, സ്വകാര്യമേഖല, സിവില്‍ സൊസൈറ്റി, അക്കാദമിക മേഖലകളില്‍ നിന്നുള്ള വിവിധ ഉന്നതതല പ്രതിനിധികളെയാണ് വാര്‍ഷിക സമ്മേളത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ‘ കൊവിഡ്19 ന് ശേഷമുള്ള ബഹുസ്വരത: 75-ാം വാര്‍ഷികത്തില്‍ നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം ” എന്നതാണ് സമ്മേളന വിഷയം.
മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പരിതസ്ഥിതിക്കും കൊവിഡ്-19 മഹാമാരിക്കും എതിരായി സംഘടിപ്പിക്കുന്ന സമ്മേളനം.ബഹുസ്വരതാവാദത്തിന്റെ ഗതി രൂപപ്പെടുത്തുന്ന നിര്‍ണായക ശക്തികളെ കേന്ദ്രീകരിക്കുകയും ശക്തമായ നേതൃത്വം, ഫലപ്രദമായ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, പങ്കാളിത്തത്തിന്റെ വിശാലത, ആഗോള പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ ആഗോള അജണ്ടക്കുള്ള വഴികള്‍ ആരായുകയും ചെയ്യും.
2021-22 കാലഘട്ടത്തില്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗമായി ജൂണ്‍ 17ന് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ശേഷം വിശാല യുഎന്‍ സമ്മേളത്തെ അഭിസംബോധന ചെയ്യുന്നതിനു ലഭിച്ച ആദ്യ അവസരമാണിത്. യുഎന്‍ സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഇക്കോസോക്കിന്റെ ഉന്നതതല സമ്മേളന വിഷയം, കോവിഡ് -19 ന് ശേഷമുള്ള ലോകത്ത് ‘പരിഷ്കരിച്ച ബഹുസ്വരതാവാദത്തിനു വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു ‘ എന്ന ഇന്ത്യയുടെ സുരക്ഷാ കൗണ്‍സില്‍ മുന്‍ഗണനയുമായി ചേര്‍ന്നു പോകുന്നതാണ്. അതില്‍ ഇക്കോസോക്കിന്റെ ആദ്യ അധ്യക്ഷന്റെ (സര് രാമസ്വാമി മുദാലിയാര്‍, 1946 ) രാജ്യമെന്ന
നിലയില്‍ ഇന്ത്യയുടെ പങ്ക് വീണ്ടും ഓര്മിപ്പിക്കപ്പെടുകയാണ്. 2016 ജനുവരിയില്‍ ഇക്കോസോക്കിന്റെ 70-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: