ദുബായ്: കോണ്‍സിലേറ്റ് കേന്ദ്രീകരിച്ച് നടന്ന കള്ളക്കടത്ത് കേസില്‍ ശക്തമായ നടപടികളുമായി യു എ ഇ സര്‍ക്കാര്‍. തിരുവന്തപുരത്തെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ തിരിച്ചു വിളിച്ചു. നയതന്ത്ര കാര്യാലയത്തിന്റെ ഇടപെടല്‍ മൂലം ശിക്ഷാനടപടികളുടെ ഭാഗമായി അറ്റാഷേയെ പിന്‍വലിച്ചതായാണ് സുചന. ഇത്തരം സന്ദര്‍ഭങ്ങളില്‍ 1961 ലെ വിയന്ന കണ്വന്ഷന് ആര്‍ട്ടിക്കിള്‍ 9 പ്രകാരം രാജ്യം തിരിച്ചു വിളിക്കുകയാണ് ചെയ്യുക. ( Article 9. The host nation at any time and for any reason can declare a particular member of the diplomatic staff to be persona non grata. The sending state must recall this person within a reasonable period of time, or otherwise this person may lose their diplomatic immunity.)
യു. എ. ഇയുമായി നല്ല രീതിയില്‍ നയതന്ത്രബന്ധമുള്ള നമുക്ക് അറ്റാഷേയെന്ന ഉന്നത നയതന്ത്രപദവിയുള്ള ഒരാളെ തടഞ്ഞുവയ്ക്കാന്‍ ഇന്ത്യയ്ക്ക്അധികാരമില്ല. അയാള്‍ ഏതുതരം കുറ്റകൃത്യത്തിലുള്പ്പെട്ടാലും യു.എ.ഇ മടക്കിവിളിക്കുകയാണെങ്കില് അയച്ചേ തീരൂ. അറ്റാഷേയെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും ശിക്ഷിക്കാനും യുഎഇയ്ക്കു മാത്രമേ കഴിയൂ. അതാണു രാജ്യാന്തരനിയമം.
നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ട ഒരു രാജ്യത്തെ നയതന്ത്രപ്രതിനിധിയെ തടഞ്ഞുവയ്ക്കാനും ചോദ്യംചെയ്യാനും മാത്രമേ അധികാരമുള്ളൂ.
അനധികൃത സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ യുഎഇയും അന്വേഷണം നടത്തുന്നുണ്ട്..അതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനും ചോദ്യം ചെയ്യാനും അറ്റാഷേയെ തിരിച്ചു വിളിക്കാനും യു എ ഇ യക്ക് അധികാരമുണ്ട്.
അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു, എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും വ്യക്തമാക്കിയിരുന്നു
അറ്റാഷെയും പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മില്‍ ജൂലൈ 3നും 5നും ഫോണ്‍ വിളികള്‍ നടന്നിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് കസ്റ്റഡി എടുത്തശേഷം സ്വപ്നയുമായും അറ്റാഷെ ഫോണില്‍ നിരവധി തവണ സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: