കോഴിക്കോട്: പ്ലസ്ടു പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ 86.22% വിജയം. പരീക്ഷയെഴുതിയ 38,188 കുട്ടികളില്‍ 32,924 പേര് വിജയിച്ചു. 175 സ്കൂളുകളില്‍ നിന്ന് 1991 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 23 പേര് 1200ല്‍ 1200 മാര്‍ക്ക് നേടി. 18 കുട്ടികള്‍ സയന്‍സിലും മൂന്ന് പേര് കൊമേഴ്സിലും രണ്ട് പേര് ഹ്യുമാനിറ്റീസിലും മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.
സെന്റ് ജോസഫ്സ് ആംേഗാ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് (188 കുട്ടികള്‍), പരപ്പില്‍ എംഎം ബോയ്സ് എച്ച്എസ്എസ് (256), ചേവായൂര്‍ പ്രസേന്റഷന്‍ എച്ച്എസ്എസ് (88), സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് (100), സെന്റ് മേരീസ് എച്ച്എസ്എസ് കൂടത്തായി (189), സിഎംഎച്ച്എസ്എസ് മണ്ണൂര്‍ നോര്‍ത്ത് (194), എംജെവിഎച്ച്എസ് വില്യാപ്പള്ളി (130), എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിങ് എച്ച്എസ്എസ് (23) എന്നീ സ്കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.
ടെക്നിക്കല്‍ സ്കൂളില്‍ 86.67 ശതമാനമാണ്— വിജയം. 30 പേര് പരീക്ഷയെഴുതിയതില്‍ 26 പേര് വിജയിച്ചു. മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ ആരുമില്ല. ഓപ്പണ്‍ സ്കൂള്‍ വിജയശതമാനം 45.42. പരീക്ഷയെഴുതിയ 5,605 പേരില്‍ 2,546 കുട്ടികള്‍ വിജയിച്ചു. 30 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്—നേടാനായി. വിഎച്ച്എസഇ വിഭാഗത്തില്‍ 2204 പേര് പരീക്ഷ എഴുതിയപ്പോള്‍ 1805 പേര് വിജയിച്ചു. ഫുള്‍ പാര്‍ട്ട് വിജയിച്ചവര്‍ 81.90% ആണ്. പാര്‍ട്ട് രണ്ട് വിജയശതമാനം 86.62% ആണ്.
പ്ലസ്ടു വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന ജില്ല ഇത്തവണ അഞ്ചാമതായി. ഗള്‍ഫ് മേഖലയും ഉള്‍പ്പെടുമ്പാള്‍ വിജയശതമാനത്തില്‍ ആറാം സ്ഥാനമാണ്. 1480 പേരായിരുന്നു കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസില്‍ മലപ്പുറത്തിന് പിന്നില്‍ ജില്ല രണ്ടാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: