തിരുവനന്തപുരം: അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈകിട്ടോടെയാണ് രോഗ ബാധയുള്ളയായി സ്ഥിരീകരണമുണ്ടായത്. സ്ഥാപനം തന്നെ സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഒരുമിച്ച് താമസിച്ചവരാണ് രോഗബാധിതര്‍.
വൈകുന്നേരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 157 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ കണക്കുകള്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം ബാധിക്കുന്നവരുടെ എണ്ണം 218 ആയി.
ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നഗര കേന്ദ്രങ്ങള്‍ക്ക് പുറത്ത് ഗ്രാമ മേഖലകളിലും സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുവരുകയാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: