കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്കിനെതിരെ നടക്കുന്നത് ബാങ്കിനെ തകര്‍ക്കാനുള്ള നീക്കമാണെന്ന് ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേഷ്. കല്ലേലില്‍ ബ്രാഞ്ച് മാനേജരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത ഭരണ സമിതി യോഗ തീരുമാനം വിശദീകരിച്ച് നല്കിയ കുറിപ്പിലാണ് പ്രസിഡന്റിന്റെ ആക്ഷപം.
നിക്ഷേപത്തില്‍ നിന്ന് അനുവദിച്ച വായ്പാതുക ഉടന്‍ തിരിച്ചടയ്ക്കാമെന്ന് ധാരണയുണ്ടാക്കിയതായി നെടുവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.സുരേഷ്. 30 കോടി രൂപ നിക്ഷേപവും 25 കോടി രൂപയുടെ വായ്പയും 50000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ചിട്ടികളും നടത്തുന്ന ബാങ്കാണിത്. ബാങ്കിന്റെ കല്ലേലി ശാഖയില്‍ ഒരു നിക്ഷേപത്തില്‍ നിന്നും വായ്പ എടുത്തതിന്റെ പേരില്‍ നടപടിയെടുത്തിട്ടുണ്ട്. ഈ പണം ഉടന്‍ തിരിച്ചടയ്ക്കാമെന്നും ധാരണയായിട്ടുണ്ട്. ഇതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് ബാങ്കിന് യാതൊരു പരാതിയും ലഭിച്ചിട്ടില്ല.
ബാങ്കിന് ഇതുമൂലം യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു. അവണൂര്‍ ശാഖയിലെ ബ്രാഞ്ച് മാനേജര്‍ ഷീബ സുരേഷിനെതിരെ രാഷ്ട്രീയ വിരോധികളാണ് പ്രചാരണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിലും ബ്രാഞ്ച് മാനേജര്‍ എന്ന നിലയിലും അവരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്ന് ഭരണസമിതി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: