തിരുവല്ല: കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളിൽ ഫംഗസ് ബാധ. വിവിധ ജില്ലകളിൽ നിന്നായി എത്തിച്ച നൂറിലധികം സ്രവസാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധ ഉണ്ടായത്.
വിവിധയിടങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ ഫോണിൽ വിളിച്ച് വീണ്ടും സ്രവ സാമ്പിൾ ശേഖരിക്കാൻ എത്തണമെന്നാവശ്യപ്പെട്ടതോടെയാണ് ഫംഗസ് ബാധയുടെ വിവരങ്ങൾ പുറത്താകുന്നത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ നിന്നും മാത്രം ആറുപതിലധികം ആളുകളുടെ സ്രവമാണ് ശേഖരിച്ചത്.
ഈ സാമ്പിളുകൾ നശിപ്പിച്ച് കളിഞ്ഞ് ആളുകളെ വിളിച്ചു വരുത്തി വീണ്ടും സ്രവം ശേഖരിച്ചു. മറ്റ് ജില്ലകളിൽ നിന്നും സംശയമുള്ള സ്രവങ്ങളുടെ അന്തിമ പരിശോധന ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഫംഗസ് ബാധിച്ച സ്രവ സാമ്പിളുകളുടെ എണ്ണവും കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപണവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: