കണ്ണൂര്‍: ദാവൂദ് ഇബ്രാഹിമിന് ഡി എന്ന പേരില്‍ ഉണ്ടായിരുന്ന ആഗോള ഭീകര ശൃംഖലയുളളതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബി കമ്പനി പ്രവര്‍ത്തിച്ചു വരുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപിയുടെ ആഭിമുഖ്യത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുണ്ട്. കളളക്കടത്തിലൂടെയും മയക്കുമരുന്ന് കളളക്കടത്തിലൂടേയും ആഗോള ഭീകരതയാണ് ഇവരുടെ ലക്ഷ്യം. രാജ്യ ദ്രോഹമാണ് ഇവരുടെ നയം. ബി കമ്പനിയായ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ദേശദ്രോഹ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തു. മാത്രമല്ല പ്രതികളെ കേരളത്തില്‍ നിന്നും കര്ണ്ണാടകത്തിലെത്തിക്കുകയും ചെയ്തു.
രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരുമായി പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് സൗഹൃദ ബന്ധമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ദേശ ദ്രോഹ ശക്തികളുമായി ബന്ധമുളള ഈ ഉദ്യോഗസ്ഥനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ല. വലിയ രാഷ്ട്ര വിരുദ്ധ കുറ്റമാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടേത്. തന്റെ പിന്നിലും മുമ്പിലും നില്ക്കുന്ന സ്വപ്ന സുരേഷിനെ ഒന്നിച്ചിരുത്തി വാര്‍ത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രി തനിക്കറിയില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയുടെ വലതുഭാഗത്തിരുത്താന് രാജ്യദ്രോഹ കുററം ചെയ്തുവെന്നതില്ലാതെ മറ്റെന്ത് യോഗ്യതയാണ് സ്വപ്ന സുരേഷിനുളളതെന്നും വ്യക്തമാക്കണം. സ്വപ്ന സുരേഷിന്റെ പത്തുമാസത്തെ റൂട്ട് മാപ്പ് തയ്യാറാക്കിയാല്‍ സിപിഎമ്മിന്റെ ഏതാണ്ടെല്ലാ നേതാക്കളും കുടുങ്ങുമെന്നും സ്വപ്ന സുരേഷിന് ശബളം നല്‍കിയത് ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണോയെന്ന് വ്യക്തമാക്കണം. നികുതി പണത്തില്‍ നിന്നാണെങ്കില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എല്ലാ തെളിവുകളും ഉണ്ടായിട്ടും നടപടിയെടുക്കാനും അന്വേഷണം പ്രഖ്യാപിക്കാനും മുഖ്യമന്ത്രി എന്തു കൊണ്ട് ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി കെ.പി ആരുണ് കുമാര്‍ , കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. സുധീര്‍ ബാബു , ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. രാജന്, മണ്ഡലം പ്രസിഡണ്ട് മാരായ കെ. രതീഷ്, സി.സി. രതീഷ് , കെ.പി. ഹരീഷ് ബാബു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി. അഡ്വ: അര്‍ച്ചന വണ്ടി ചാല് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: