തിരുവനന്തപുരം:സ്വപ്ന സുരേഷ് കേരളം വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മുടന്തന്‍ ന്യായം. ലോക്ഡൗണിന് രണ്ടു ദിവസം മുന്‍പുതന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടു പോയതായി സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട് എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. മാധ്യമ വാര്‍ത്തയാണ് ആധാരമെങ്കില്‍ പിന്നെയെന്തിന് ആഭ്യന്തരവകുപ്പും മന്ത്രിയും എന്ന് ചോദിക്കരുത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ ഇവിടത്തെ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ലോക്ഡൗണ്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ പരിശോധന ഒഴിവായത്. കര്‍ണാടകയിലേയ്ക്ക് പോകുന്നതിന് അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള കാര്യം അവരോട് ചോദിച്ചാലേ അറിയാന്‍ കഴിയൂ എന്ന ന്യായവും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പറയുന്നതിന് എന്ത് ന്യായമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്പീക്കര്‍ എന്നത് ഇത്തരത്തിലുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ഒരാളല്ല. നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് അവരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് പൊതുപ്രവര്‍ത്തന മേഖലയിലുള്ളവര്‍ ബന്ധപ്പെട്ടിട്ടുണ്ടാകും. അല്ലാതെ മറ്റു നിലയ്ക്ക് അതിനെ കാണേണ്ടതില്ല.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നു പറഞ്ഞ പിണറായി വിജയന് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തുന്നുണ്ടെങ്കില്‍ ഒരു പേടിയുമില്ലന്നും വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: