ഉള്ളിയേരി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നൂതന ആശയവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആശയവിനിമയം ഇനിമുതല്‍ മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേക്ക് തത്സമയം സന്ദേശങ്ങളായി ലഭിക്കും. ആധികാരിക വാര്‍ത്തകളും ആപ് വഴി ജനങ്ങളിലേക്ക് തത്സമയം എത്തും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയാം. കോവിഡ് കാലത്ത് കൂടുതല്‍ സമയവും ജനങ്ങളോട് വീടുകളില്‍ തന്നെ ചെലവഴിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരക്കുകള്‍ ഉണ്ടാകുന്ന പഞ്ചായത്ത് ഓഫീസ് പോലുള്ള ഇടങ്ങളില്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് ഇത്തരമൊരു ആശയത്തിലേക്ക് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: