കൊല്ലം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചും യുവമോര്‍ച്ച ചവറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ്കൃഷ്ണന്‍, അജയന് ചേനങ്കര, ശൈലേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് അരുണ്‍, അഖില്‍, അനീഷ്, ബിനു, ദേവിക,രാഹുല്‍, അജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പനയം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ താന്നിക്കമുക്കില്‍ നടത്തിയ പ്രകടനം ബിജെപി സംസ്ഥാന സമിതി അംഗം പ്രാക്കുളം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുരേഷ് അധ്യക്ഷനായി. മണ്ഡലം കമ്മിറ്റി അംഗം സജിത്ത്, പ്രദീപ്, വിശാഖ്, അഭിലാഷ്, ജയപ്രഭ, അനന്തു, ദീപ്തി, രശ്മി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: